June 26, 2026 |
Share on

റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞു; പ്രവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍

സംഭവത്തില്‍ യുവാവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ ശേഷം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദേശി യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ വാരിയെറിയുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് പോലീസ് നടപടി. സംഭവത്തില്‍ യുവാവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

ഏഷ്യക്കാരനായ യുവാവ് സോഷ്യല്‍ മീഡിയയില്‍ താരമാകാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചതായി ദുബായ് പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ മാന്യമായി ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. പ്രാദേശിക സംസ്‌കാരത്തിനും പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും അത്തരം കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

×