UPDATES

പ്രവാസം

യോഗ്യത പ്രശ്‌നത്തിന് പരിഹാരം; യുഎഇയില്‍ ഇന്ത്യന്‍ നഴ്സുമാരുടെ നിയമന തടസങ്ങള്‍ നീങ്ങി

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഉത്തരവിട്ടതോടെയാണ് പ്രശ്‌ന പരിഹാരമായത്.

                       

യുഎഇയില്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് നിയമനം ലഭിക്കുന്നതിന് തടസമായിരുന്ന യോഗ്യത പ്രശ്‌നത്തിന് പരിഹാരം. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച മൂന്നുവര്‍ഷത്തേയും മൂന്നര വര്‍ഷത്തെയും ജിഎന്‍എം ഡിപ്ലോമാ കോഴ്സുകള്‍ തുല്യമായിരിക്കുമെന്നും നിയമനങ്ങളില്‍ രണ്ട് കോഴ്സുകള്‍ക്കും തുല്യത ഉണ്ടെന്നും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഉത്തരവിട്ടതോടെയാണ് പ്രശ്‌ന പരിഹാരമായത്.

2004നുമുമ്പ് നഴ്സിങ് കൗണ്‍സിലിന്റെ ഡിപ്ലോമാ കോഴ്സ് മൂന്നുവര്‍ഷമായിരുന്നു. പിന്നീട് ഇതിന്റെ ദൈര്‍ഘ്യം മൂന്നര വര്‍ഷമാക്കി. ഇതുകാരണം 2004നുമുമ്പ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേര്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചില്ല. നേരത്തേ നിയമനം ലഭിച്ച പലര്‍ക്കും ജോലി നഷ്ടപ്പെടുകയുംചെയ്തു. രണ്ട് കോഴ്സുകളും തുല്യമാണെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ യുഎഇയുടെ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍