June 04, 2026 |
Share on

സൗദിയില്‍ തൊഴില്‍ വിസാ കാലാവധി നീട്ടി

തൊഴില്‍ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ട് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

സൗദി അറേബ്യയില്‍ തൊഴില്‍ വിസാ കാലാവധി നീട്ടിയതായി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. രാജ്യത്തെ തൊഴില്‍ വിസാ കാലാവധി രണ്ട് വര്‍ഷമായി നീട്ടിയതായാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

തൊഴില്‍ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ട് തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നേരത്തെ ഇത് ഒരു വര്‍ഷം വരെയായിരുന്നു കാലാവധി. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.

സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ പരിശോധന തുടങ്ങി. ഈ മേഘലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ പ്രവിശ്യകളില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം അടച്ചുപൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

×