June 13, 2026 |
Share on

യുഎഇയില്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് ക്രെയിന്‍ തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു

പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്‌റഖ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അബുദാബിയില്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. അബുദാബിയിലെ അല്‍ റഹ ബീച്ചിന് സമീപത്താണ് സംഭവം. മരിച്ചത് ഏഷ്യക്കാരനാണെന്നും പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അബുദാബി പൊലീസ് അറിയിച്ചു.

അപകടം നടന്ന ഉടനനെ തന്നെ പോലീസും പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്നും അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്‌റഖ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

×