July 09, 2025 |
Share on

ഖത്തറില്‍ പാകിസ്ഥാനിയുടെ സലൂണില്‍ എത്തി അഭിനന്ദന്റെ മീശവെച്ച മലയാളിക്ക് കൈയ്യടി

ദോഹയില്‍ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ നിന്നാണ് ജിബി ‘അഭിനന്ദന്‍ മീശ’ വച്ചത്.

പാക് കസ്റ്റഡിയില്‍ നിന്നും മോചിതനായി  തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശയാണ് ഇപ്പോള്‍ തരംഗമാകുന്നത്. അഭിനന്ദന്‍ സ്‌റ്റൈല്‍ മീശയുമായി ബന്ധപ്പെട്ട കാര്യമാണ് ഇപ്പോള്‍ ഗര്‍ഫിലും ചര്‍ച്ചയാകുന്നത്. ചിലര്‍ രാജ്യസ്‌നേഹം കൊണ്ട് അഭിനന്ദന്‍ സ്‌റ്റൈല്‍ മീശവെച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുകയാണ്. അങ്ങനെ ഒരു മലയാളിയുടെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെ അഭിനന്ദനെ പോലെ മീശ വയ്ക്കാനായതിന്റെ സന്തോഷത്തിലണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം.

ദോഹയില്‍ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ നിന്നാണ് ജിബി ‘അഭിനന്ദന്‍ മീശ’ വച്ചത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശി അബ്ദുല്‍ കരീം ഇസയാണ് ബ്യൂട്ടീഷന്‍. മീശ വച്ച ശേഷം സലൂണിലെ കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലര്‍ തനിക്ക് ഹസ്തദാനം ചെയ്തെന്നും കൈയടിച്ചെന്നും എറണാകുളം തിരുവാണിയൂര്‍ ഇലയിടത്ത് ഇഞ്ചിപ്പറമ്പില്‍ കുടുംബാംഗമായ ജിബി പറയുന്നു.

ഖത്തറില്‍ അഭിനന്ദന്‍ മീശ വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാരതീയര്‍ ‘അഭിനന്ദന്‍ മീശ’ സ്വന്തമാക്കിയെന്നും ജിബി പറഞ്ഞു. ഖത്തറില്‍ ഡി.ഡി ഗ്രൂപ്പ് എം.ഡിയായ ജിബി ചാലക്കുടിയില്‍ കല്ലേലീസ് പാര്‍ക് ഇന്‍ എന്ന ഹോട്ടലും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×