June 06, 2026 |
Share on

ഗൾഫ് സ്കൂളില്‍ ഇനി മുതല്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പഠനവും

ദുബായിലെ സ്പ്രിങ്ഡെയ്ൽസ് സ്കൂളില്‍ ഹിന്ദുസ്ഥാനി സംഗീതം സി ബി എസ് സി പാഠ്യപദ്ധതിയിൽ

ഗൾഫിൽ ആദ്യമായി ഒരു സ്കൂളിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു. ദുബായിലെ സ്പ്രിങ്ഡെയ്ൽസ് സ്കൂളിലാണ് ഹിന്ദുസ്ഥാനി സംഗീതം സി ബി എസ് സി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പതിനൊന്ന്, പന്ത്രണ്ടു ക്ലാസ്സുകളിലെ കുട്ടികൾക്കാണ് സംഗീതം പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ആദ്യ ബാച്ച് കുട്ടികൾ 2019ൽ പരീക്ഷയ്ക്ക് ഇരിക്കാൻ തരത്തിൽ ആണ് പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

70 മാർക്കിന്റെ പ്രായോഗിക പരീക്ഷയും 30 മാർക്കിന്റെ എഴുത്തു പരീക്ഷയും ആണുള്ളത്. കുട്ടികൾ ഒരു ആഴ്ചയിൽ 6 ക്ളാസുകൾ എങ്കിലും പങ്കെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

×