July 16, 2026 |
Share on

ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തു; പ്രവാസി യുവതിക്ക് ജയില്‍ ശിക്ഷ

കുടുംബാംഗങ്ങളുടെ ഫോട്ടോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നായിരുന്നു പരാതി.

യുഎ ഇയില്‍ ഫേസ്ബുക്കില്‍ അനുവാദമില്ലാതെ ചിത്രം പോസ്റ്റ് ചെയ്തതിന് പ്രവാസി യുവതിക്ക് തടവ് ശിക്ഷ. വീട്ടുജോലിക്കാരിയായിരുന്ന 29 വയസുള്ള യുവതിക്കാണ് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം ഇവരെ നാടുകടത്തും. തൊഴിലുടമയുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത ലംഘിച്ചതിന് യുവതിക്ക് ശിക്ഷ വിധിച്ചത്.

തൊഴിലുടമയായ സ്വദേശി പൗരന്റെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തത്. അനുമതിയില്ലാതെ തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ പരാതി. തൊഴിലുടമയുടെ അമ്മയുടെയും മകളുടെയും ഫോട്ടോകള്‍ യുവതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പലരും അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അനുമതിയില്ലാതെ തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോകളെടുത്തുവെന്നും അവയും ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

തൊഴിലുടമയുടെ ഭാര്യ വിദേശത്തായിരുന്ന സമയത്ത് അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് ചിത്രങ്ങളെടുത്തുവെന്നും ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍
പോസ്റ്റ് ചെയ്തതായും യുവതി കോടതിയില്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×