ജിസിസി രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യുഎഇ സന്ദര്‍ശനത്തിനുള്ള വിസാനടപടികള്‍ വേഗത്തിലാക്കാന്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് നടപടി സ്വീകരിച്ചു. യുഎഇ സന്ദര്‍ശനത്തിന് മുന്‍പുതന്നെ വകുപ്പിന്റെ വെബ്സൈറ്റിലൂടെയും, GDRFA dubai എന്ന മൊബൈല്‍ ആപ്പിലൂടെയും നേരിട്ട് അപേക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ഇതു ഡൗണ്‍ലോഡ് ചെയ്യാം. ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെ നിന്നുള്ള പ്രവാസികള്‍ക്ക് വിസകള്‍ക്ക് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ രേഖകള്‍ കൃത്യമാണെങ്കില്‍ വീസ അനുവദിച്ച് ഇമെയിലില്‍ അയച്ചു കൊടുക്കുമെന്നും എന്‍ട്രി ആന്‍ഡ് റസിഡന്‍സി പെര്‍മിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
അപേക്ഷകര്‍ക്ക് ജിസിസി രാജ്യത്തെ കാലാവധിയുള്ള റസിഡന്റ് വീസയും പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് ആറുമാസത്തെ വാലിഡിറ്റിയും വേണം. വ്യക്തിയുടെ ജോലിയും വീസ അപേക്ഷയില്‍ പരിഗണിക്കും. ആദ്യ തവണ 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് അനുവദിക്കുക .എന്നാല്‍ വേണമെങ്കില്‍ അടുത്ത 30 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഉണ്ട്. ഇങ്ങനെ സൗകര്യം ചെയ്യുന്നതിനാല്‍ വിസയ്ക്കായി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ട ആവശ്യമില്ല.