June 04, 2026 |
Share on

തൊഴില്‍ അന്വേഷകര്‍ക്ക് പ്രതീക്ഷ; സൗദിയില്‍ പുതിയ വിസകള്‍ അനുവദിക്കും

സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു വര്‍ഷമായി കുറച്ചിരുന്ന തൊഴില്‍ വിസ കാലാവധി, രണ്ട് വര്‍ഷമായി ഉയര്‍ത്താനും തീരുമാനമുണ്ട്.

സൗദി അറേബ്യയില്‍ പുതുതായി മൂന്ന് പ്രൊഫഷനുകളില്‍ കൂടി വിസ അനുവദിക്കും. ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്കാണ് പുതിയ വിസകള്‍ അനുവദിക്കുന്നത്. ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ബദല്‍ വിസ സംവിധാനവും ആരംഭിച്ചു.

വീട്ട് വേലക്കാര്‍, ഹൗസ് ഡ്രൈവര്‍, നഴ്സ്, പാചകക്കാര്‍ തുടങ്ങിയ നാല് പ്രൊഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രൊഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ട്യൂഷന്‍ ടീച്ചര്‍ തുടങ്ങിയവയാണ് പുതിയ പ്രൊഫഷനുകള്‍. കൂടാതെ സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു വര്‍ഷമായി കുറച്ചിരുന്ന തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ഉയര്‍ത്താനും തീരുമാനമുണ്ട്.

ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പകരമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. മതിയായ യോഗ്യതയുള്ള സ്വദേശി ജീവനക്കാരെ ലഭ്യമല്ലാത്ത പ്രൊഫഷനുകളിലേക്ക് പ്ലാറ്റിനം, കടുംപച്ച വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ വിസയനുവദിക്കുന്നതാണ് പുതിയപദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

×