UPDATES

ട്രെന്‍ഡിങ്ങ്

പ്രഭാഷണം ചുരുക്കിയില്ലെങ്കില്‍ കേള്‍ക്കുന്നവര്‍ ഉറങ്ങിപ്പോകും; വൈദികരോട് മാര്‍പാപ്പയുടെ ഉപദേശം

എട്ടു മിനിട്ടില്‍ പറയാനുള്ളത് പറഞ്ഞു തീര്‍ക്കണം

                       

കേള്‍ക്കുന്നവര്‍ ഉറങ്ങിപ്പോകാതിരിക്കണമെങ്കില്‍ ആത്മീയപ്രഭാഷണങ്ങള്‍ ചുരുക്കി പറയണമെന്ന് വൈദികരോട് മാര്‍പാപ്പയുടെ ഉപദേശം. പരമാവധി എട്ട് മിനിറ്റിലേക്ക് ദൈവ വചന പ്രബോധനങ്ങള്‍ ചുരുക്കുകയാണ് കേള്‍വിക്കാര്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ നല്ലതെന്നാണ് ഫ്രാന്‍സിസ് പാപ്പ നിര്‍ദേശിച്ചത്.  priests should keep their homilies short otherwise people fall asleep pope-francis tells

സഭ ശുശ്രൂഷകളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണമോ, നല്‍കുന്ന സന്ദേശമോ ചുരുക്കിയുള്ളതായിരിക്കണം, പറയുന്ന കാര്യത്തെക്കുറിച്ച് ഒരു ചിത്രീകരണം, അല്ലെങ്കില്‍ ഒരു ചിന്ത, ഒരു വികാരം; ഇതായിരിക്കണം വൈദികര്‍ വാക്കുകളിലൂടെ വിശ്വാസികള്‍ക്കു മുന്നില്‍ പ്രകടിപ്പിക്കേണ്ടതെന്നാണ് ബുധനാഴ്ച്ച നടത്തിയ പ്രതിവാര സദസില്‍ പങ്കെടുത്ത് മാര്‍പാപ്പ ആഹ്വാനം ചെയ്തത്.

‘ പറയുന്ന കാര്യങ്ങള്‍ എട്ടു മിനിറ്റില്‍ അധികം പോവുകയാണെങ്കില്‍ ആളുകളുടെ ശ്രദ്ധ നഷ്ടപ്പെടുകയും അവര്‍ ഉറങ്ങിപ്പോവുകയും ചെയ്യും, അതിനവരെ കുറ്റപ്പെടുത്താനും കഴിയില്ല’ 87 കാരനായ മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു.

‘ പുരോഹിതര്‍ ചില സമയങ്ങളില്‍ കുറെയധികം സംസാരിക്കും, പക്ഷേ, അവരെന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കേട്ടിരിക്കുന്നവര്‍ക്ക് മനസിലാകില്ല’ എന്നാണ് മാര്‍പാപ്പ വിമര്‍ശന സ്വരത്തില്‍ പറയുന്നത്.

ബൈബിള്‍ വചനങ്ങളില്‍ അധിഷ്ഠിതമായി വിശ്വാസികളോട് വൈദികര്‍ സംസാരിക്കുന്നത് പള്ളികളില്‍ പതിവാണ്. ഇത്തരം പ്രഭാഷണങ്ങള്‍ക്കിടയില്‍ വൈദികര്‍ അവരുടെ വായില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറയരുതെന്ന് മുന്‍പൊരിക്കല്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്.

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് ഉണ്ടാകാറുള്ളതാണ്. എന്നാല്‍ സമീപകാലത്തായി മാര്‍പാപ്പയുടെ ചില സംസാരങ്ങള്‍ വലിയ വിവാദങ്ങളായി മാറിയിട്ടുമുണ്ട്. സ്വവര്‍ഗാനുരാഗികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അവഹേളനം പാപ്പയെ വിവാദത്തിലാക്കിയിട്ടുണ്ട്. മേയില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ യോഗത്തില്‍, കത്തോലിക്ക സെമിനാരിയില്‍ സ്വവര്‍ഗാനുരാഗികളെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍, എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് മാര്‍പാപ്പ പ്രയോഗിച്ച ‘ ഫ്രോസിയാജിന്‍’ എന്ന പദമാണ് വിവാദമായത്. ഇറ്റാലിയന്‍ ഭാഷയില്‍ സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കാനുപയോഗിക്കുന്ന പദമാണത്. പിന്നീട് ഈ വിഷയത്തില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചെങ്കിലും ജൂണ്‍ 11 ന് വൈദികരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അതേ പദം മാര്‍പാപ്പ വീണ്ടും ഉപയോഗിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് സഭയില്‍ അംഗീകാരം നല്‍കുന്നതിനോട് യോജിപ്പാണ് മാര്‍പാപ്പായ്ക്ക്. വ്യവസ്ഥകളോടെ സ്വവര്‍ഗവിവാഹങ്ങള്‍ ആശിര്‍വദിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതില്‍ ഫ്രാന്‍സിസ് പാപ്പയുടെ സ്വാധീനുമുണ്ട്. ‘എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ വൈദികരാകുന്നതില്‍ കടുത്ത വിയോജിപ്പാണ് മാര്‍പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

മാപ്പ് പറഞ്ഞതിന് പിന്നാലെ വീണ്ടും സ്വവര്‍ഗാനുരാഗികളെ അപമാനിച്ച് മാര്‍പാപ്പ

Content Summary; priests should keep their homilies short otherwise people fall asleep pope-francis tells

Share on

മറ്റുവാര്‍ത്തകള്‍