സ്റ്റാർ വാർസ് റിട്ടേൺ ഓഫ് ദി ജെഡിയിൽ കാരി ഫിഷർ ധരിച്ച സ്വർണ്ണ ബിക്കിനി ഒന്നര കോടി രൂപയ്ക്ക് ( 175,000 ഡോളർ ) ലേലത്തിൽ വിറ്റു. ലേലം ചെയ്ത പ്രശസ്ത വസ്ത്രത്തിൽവസ്ത്രത്തിൽ ബിക്കിനി ടോപ്പ്, അരപ്പട്ട, കൈത്തള, വല എന്നിവ ഉൾപ്പെടുന്നതാണ്. ചിത്രത്തിൽ ലിയ രാജകുമാരിയായി വേഷമിട്ട കാരി ഫിഷർ, ജോർജ്ജ് ലൂക്കാസ് ആദ്യമായി തന്നെ ബിക്കിനി കാണിച്ചപ്പോൾ അദ്ദേഹം തമാശ പറയുകയാണെന്ന് കരുതിയെന്ന്. സ്റ്റാർ വാർസ്, ദ എംപയർ സ്‌ട്രൈക്ക്സ് ബാക്ക് എന്നിവയുടെ തുടർച്ചയായ 1983-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഇതിഹാസ സ്പേസ് ഓപ്പറ ചിത്രമാണ് റിട്ടേൺ ഓഫ് ദി ജെഡി. Star Wars gold bikini
സ്വർണ്ണ ബിക്കിനി തന്നെ വളരെ പരിഭ്രാന്തിയിലാക്കിയെന്നും. ചിത്രീകരണ വേളയിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ അനങ്ങാതെ ഇരിക്കേണ്ടി വന്നതായും കാരി 2016-ൽ മരിക്കുന്നതിന് മുമ്പ് ഒരു അഭിമുഖത്തിൽ എൻ പി ആറിനോട് ( നാഷണൽ പബ്ലിക് റേഡിയോ ) പറഞ്ഞു. കാരി ഫ്രാൻസെസ് ഫിഷർ അമേരിക്കൻ നടിയും എഴുത്തുകാരിയും കൂടിയാണ്.
മറ്റൊരു ലേലത്തിൽ, ആദ്യത്തെ സ്റ്റാർ വാർസ് സിനിമയിൽ ഉപയോഗിച്ച ഒരു ചെറിയ സ്റ്റാർഫൈറ്റർ മോഡൽ 1.5 മില്യൺ ഡോളറിന് വിറ്റിരുന്നു. ഈ മോഡല് ചിത്രത്തിനായി നിർമ്മിച്ച രണ്ടെണ്ണത്തിൽ ഒന്നാണെന്ന് ഹെറിറ്റേജ് ലേലം വ്യക്തമാക്കി. കാരി ഫിഷർ ധരിച്ച സ്വർണ ബിക്കിനി കൂടാതെ, ഹാരി പോട്ടർ ആൻഡ് ദി പ്രിസണർ ഓഫ് അസ്കബാനിൽ ഡാനിയൽ റാഡ്ക്ലിഫ് ഉപയോഗിച്ച മാന്ത്രിക വടി $52,000 ( 43,53,806.60 രൂപ ) നേടി. കൂടാതെ ഹോം എലോൺ സിനിമയിൽ മക്കൗലി കുൽക്കിൻ ധരിച്ച വസ്ത്രം 47,500 (39,77,034.88 ഇന്ത്യൻ രൂപ ) ഡോളറിനും ലേലം ചെയ്തു. Star Wars gold bikini
content summary; Princess Leia’s Star Wars gold bikini fetches crores at auction