April 28, 2025 |

മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് കൈമാറൽ; നിയമം ഇങ്ങനെ

മൃതദേഹ സംസ്ക്‌കരണത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ കോടതിയുടെ ഇടപെടലുകൾ എങ്ങനെയൊക്കെയാവാം; ഹൈക്കോതിയിലെ അഭിഭാഷകൻ മനു വിൽസൺ പ്രതികരിക്കുന്നു.

സെപ്തംബർ 21 ശനിയാഴ്ച്ച ഉച്ചയോടെയാണ് മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചത്. 2015 ൽ നടന്ന സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം ന്യുമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം നേതാവാണ് എം എം ലോറൻസ്. പാർട്ടി കേന്ദ്രക്കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. submission of dead bodies for medical study

ലോറൻസിന്റെ മരണശേഷം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മൃതദേഹം പഠന ആവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്ന് മകനും, മതപരമായ ആചാരങ്ങളോടെ പള്ളിയിൽ സംസ്കരിക്കണമെന്ന് മകളും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതോടെ സംഭവം കൂടുതൽ വഷളാവുകയായിരുന്നു. പിതാവിന്റെ മൃതശരീരം
മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതിനെ എതിർത്തുകൊണ്ട് മകൾ ആശ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി മൃതദേഹം കൈമാറുന്നതിനെതിരെ മെഡിക്കൽ കോളേജിന് നൽകിയ അപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് നിർദേശിച്ചു. ഇതിൽ അന്തിമ തീരുമാനം വരുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു.submission of dead bodies for medical study

സെപ്തംബർ 25-ന് ഇരുവരുടെയും വാദം കോടതി കേട്ടു. വൈദ്യപഠനത്തിന് ശരീരം വിട്ടുനൽകുന്നതായിരുന്നു അച്ഛന് ഇഷ്ടം എന്ന നിലപാടിൽ മകൻ സജീവൻ ഉറച്ച് നിന്നു. അത് അംഗീകരിക്കുന്ന രണ്ട് സാക്ഷി മൊഴികളും ഉണ്ടായിരുന്നു. മകളായ ആശ സംഭവത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല. എന്നാൽ ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകരുത് എന്നുള്ള എതിർപ്പിൽ ഉറച്ചു നിൽക്കുകയായിരുന്നു മകൾ ആശ.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നും വാദിച്ചാണ് ആശ ഹൈക്കോടതിയിൽ ഹർജിയിൽ നൽകിയത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി
തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആയിരുന്നു ആശയുടെ ആവശ്യം. എന്നാൽ, മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് മകൻ എംഎൽ സജീവൻ പറയുന്നു. ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതി വിലയിരുത്തി. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനാണ് തീരുമാനം.

മൃതദേഹ സംസ്ക്‌കരണത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ കോടതിയുടെ ഇടപെടലുകൾ എങ്ങനെയൊക്കെയാവാം; ഹൈക്കോതിയിലെ അഭിഭാഷകൻ മനു വിൽസൺ പ്രതികരിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശരീരം കൈമാറുന്നതിനുള്ള ഒരു പ്രത്യേക നിയമം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരള അനാട്ടമി ആക്ട് 1957 സ്പെഷ്യൽ ആക്ട് ആണ് അത്. മെഡിക്കൽ വിദ്യാർഥികളുടെ പഠന ആവിശ്യത്തിനായി കേരള അനാട്ടമി ആക്ട് പ്രകാരമുള്ള മൃതശരീരങ്ങൾ മാത്രമേ
ഉപയോഗിക്കാൻ പാടുള്ളു എന്നൊരു നിയമം കേരളത്തിലുണ്ട്. കേരള അനാട്ടമി ആക്ട് സെക്ഷൻ 4 പ്രകാരം അജ്ഞാത മൃതദേഹ റെക്കോർഡ് ചെയ്യുകയും, ബന്ധപ്പെട്ടവരെ കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുകയും ചെയ്യും, മൃതദേഹത്തിന് അവകാശികൾ ഇല്ലാതെ വന്നാൽ അത് അടുത്തുള്ള മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠന ആവിശ്യങ്ങൾക്ക് വിട്ടുനൽകുകയും ചെയ്യും.

മരണശേഷം ഒരു വ്യക്തിയുടെ മൃതദേഹമോ, അവയവങ്ങളോ പഠന ആവിശ്യങ്ങൾക്കായി വിട്ടുനൽകുന്നതിന് രണ്ട് രീതികളാണ് നിലവിൽ ഉള്ളത്. ഒന്നെങ്കിൽ ആ വ്യക്തി ജീവിച്ചിരിക്കുന്ന കാലത്ത് മരണശേഷം തൻ്റെ മൃതശരീരം പഠനത്തിന് വിട്ടുനൽകണം എന്ന് വിൽപ്പത്രം ഉണ്ടാക്കിവക്കുക, അങ്ങനെ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് തീരുമാനമെടുക്കാൻ കഴിയും.

ഏറ്റവും അടുത്ത ബന്ധുക്കൾ ആരൊക്കെ എന്നത് അവിടെ അവശേഷിക്കുന്ന ചോദ്യമാണ്. ഇതിനും കേരള അനാട്ടമി ആക്ട് കൃത്യമായ ഉത്തരം നൽകുന്നു. കേരള അനാട്ടമി ആക്ട് പ്രകാരം. ജീവിത പങ്കാളി, മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ എന്നിവർക്കാണ് ആദ്യ പരിഗണന. എന്നാൽ മരിച്ചയാളുടെ നേരിട്ടുള്ള സമ്മതമില്ലാത്ത സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടായാൽ അതിൽ ആരുടെ വാദത്തിനാണ് പ്രാധാന്യം എന്നത് കോടതിയാണ് തീരുമാനിക്കുക. പ്രശ്‌നത്തിൽ വിധി വരുന്നത് വരെ മൃതദേഹം അംഗീകൃത മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹം, മതവികാരം, നിയമ വ്യവസ്ഥകൾ തുടങ്ങിയവയെല്ലാം കോടതി പരിഗണിക്കും. ഇതിൻ്റെ അന്തിമ വിധി എപ്പോഴും മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹം, ബന്ധുക്കളുടെ സമ്മതം, കേരള അനാട്ടമി ആക്ട് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ട് ആയിരിക്കും.

കേരള അനാട്ടമി ആക്ട് പ്രകാരം മരണപ്പെട്ട വ്യക്തിയുടെ നേരിട്ടുള്ള സമ്മതപത്രം ഇല്ലായെങ്കിൽ, ആ വ്യക്തി മൃതദേഹം പഠന ആവിശ്യങ്ങൾക്കായി നൽകാൻ താൽപര്യപ്പെട്ടിരുന്നു എന്ന് പറയുന്ന രണ്ട് സാക്ഷികൾ ഉണ്ടായാൽ മതി.

Content summary; Procedure for submission of dead bodies for medical study

Leave a Reply

Your email address will not be published. Required fields are marked *

×