June 04, 2026 |
Share on

കട്ടപ്പ മാപ്പു പറയണം; ബാഹുബലിക്കെതിരേ പ്രതിഷേധം

കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണു ഭീഷണി

ഇന്ത്യ മുഴുവന്‍ കാത്തിരിക്കുകയാണ് ബാഹുബലി 2 റിലീസ ചെയ്യുന്നത്. എന്നാല്‍ കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒരു സംഘം രംഗത്തു വന്നിരിക്കുന്നു. ഇവരുടെ പ്രശ്‌നം കട്ടപ്പയാണ്. ബാഹുബലിയെ കൊന്നതിനു കട്ടപ്പയോടുള്ള ദേഷ്യമല്ല, മറിച്ച് കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജിനോടാണ് ഇവരുടെ കലി.

കവേരി നദിജല പ്രശ്‌നത്തില്‍ കര്‍ണാടകയെ അപമാനിക്കുന്ന തരത്തില്‍ സത്യരാജ് പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ആ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയാത്തപക്ഷം ബാഹുബലി റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്നുമാണ് കന്നഡ സംഘത്തിന്റെ ഭീഷണി. ഇതേ ആവശ്യവുമായി കര്‍ണാടക ഫിലിം ചേംബേഴ്‌സിനെ മറ്റു ചില സംഘടനകളും ബന്ധപ്പെട്ടിട്ടുണ്ട്. കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടന ബെല്ലാരിയിലെ ഒരു തിയേറ്ററില്‍ ബാഹുബലി 2 ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിനെതിരേ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. പൊലീസിനുപോലും ഇവരുടെ പ്രതിഷേധത്തെ തടയാന്‍ സാധിച്ചിരുന്നില്ല. പ്രതിഷേധം ഭയന്നു ബാഹുബലിയുടെ ട്രയിലര്‍ കര്‍ണാടകയില്‍ പലയിടത്തും കാണിക്കുന്നില്ല. സത്യരാജിനെതിരേയുള്ള പ്രതിഷേധത്തിന്റെ പേരില്‍ ബാഹുബലി തടയുമോ അതോ പ്രതിഷേധക്കാര്‍ അഴയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നാണു പൊലീസും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×