June 18, 2026 |
Share on

പിണറായി വിജയന്‍ പങ്കെടുത്ത വേദിയ്ക്ക് നേരെ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ കല്ലേറ്

അഴിമുഖം പ്രതിനിധി കോട്ടയത്ത് പിണറായി വിജയന്‍ പങ്കെടുത്ത വേദിയ്ക്ക് നേരെ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ കല്ലേറ്. കൂടാതെ  വേദിയിലേക്ക് തള്ളിക്കയറാനും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച നിശ്ചലദൃശ്യം അവതരിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. പിണറായി വിജയന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വേദിയിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയത്, തുടര്‍ന്ന് നേരിയതോതില്‍ സംഘര്‍ഷവുമുണ്ടായി. അതേ സമയം എസ്എന്‍ഡിപി യോഗം നടത്തിയ അടിയന്തര കമ്മറ്റിയില്‍ ഇടതു വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഇടതുപക്ഷ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ട […]

അഴിമുഖം പ്രതിനിധി

കോട്ടയത്ത് പിണറായി വിജയന്‍ പങ്കെടുത്ത വേദിയ്ക്ക് നേരെ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ കല്ലേറ്. കൂടാതെ  വേദിയിലേക്ക് തള്ളിക്കയറാനും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച നിശ്ചലദൃശ്യം അവതരിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. പിണറായി വിജയന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വേദിയിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയത്, തുടര്‍ന്ന് നേരിയതോതില്‍ സംഘര്‍ഷവുമുണ്ടായി.

അതേ സമയം എസ്എന്‍ഡിപി യോഗം നടത്തിയ അടിയന്തര കമ്മറ്റിയില്‍ ഇടതു വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഇടതുപക്ഷ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ട എന്ന് യോഗം തീരുമാനിച്ചു. വേദിയില്‍ കയറി യോഗത്തെ വിമര്‍ശിക്കുന്ന പ്രവണതയും അവസാനിപ്പിക്കുമെന്നും തീരുമാനമായി  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×