June 13, 2026 |
Share on

പുലിമുരുകന്‍ ഫെയിം പീറ്റര്‍ ഹെയ്ന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

പ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പണിപ്പുരയിലാണ് പീറ്റര്‍ ഹെയ്ന്‍

പുലിമുരുകന്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് അണിയറ സംസാരം. താരം ഹെയ്നിന്‍റെ തിരക്കഥയില്‍ സംതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പുലിമുരുകന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് പീറ്റര്‍ ഹെയ്ന്‍ കാഴ്ചവെച്ചത്. സിനിമയെ സ്വപ്ന വിജയത്തിലേക്ക് നയിച്ചതിന് അതിന്റെ സംഘട്ടന രംഗങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. പുലിമുരുകനിലെ സംഘട്ടന സംവിധാനത്തിന് പീറ്റര്‍ ഹെയ്ന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പണിപ്പുരയിലാണ് പീറ്റര്‍ ഹെയ്ന്‍

Leave a Reply

Your email address will not be published. Required fields are marked *

×