നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിക്കുള്ളില്‍ നിന്ന് അറസ്റ്റ് ചെയതതിനെ അനുകൂലിച്ച് സംവിധായകന്‍ ആഷിക് അബു. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കോടതിക്കുള്ളില്‍ ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആഷിക് അബു തന്റെ ഫെയ്‌സ്ബുക്കില്‍ പോലീസിന്റെ നടപടി ജനമനഃസാക്ഷി കൊടുത്ത കൊട്ടേഷനാണെന്നും ,പോലിസിനൊപ്പമാണെന്ന ഹാഷ്ടാഗും ഇട്ടു
ആഷിക് അബുവിന്റെ പോസ്റ്റ്-
“ജനമനഃസാക്ഷി കൊടുത്ത കൊട്ടേഷനാ.. ഒന്ന് ക്ഷെമി !
#പോലീസിനൊപ്പം”