ഇന്റര്‍നെറ്റ് ലോകത്ത് വൈറലായി വീഡിയോ
ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോഴത്തെ സംസാര വിഷയം പഞ്ചാബിലെ ‘ ന്യൂയോര്‍ക്ക് സിറ്റി’യാണ്. അലോക് ജെയ്ന്‍ എന്ന എക്‌സ് യൂസര്‍ പങ്കുവച്ചൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. പഞ്ചാബിലെ തര്ന്‍ തരാനില്‍ നിന്നുള്ള ഒരു യുവാവ് തന്റെ വീടിനു മുകളില്‍ അമേരിക്കയുടെ അടയാളമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സ്ഥാപിച്ചിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ മേല്‍ക്കൂരയിലായിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം.
ലോകത്തെ മൂന്നാമത്തെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പഞ്ചാബില്‍ എവിടെയോ സ്ഥാപിച്ചിരിക്കുന്നുവെന്നാണ് അലോക് ജെയ്ന്‍ പറയുന്നത്. എന്നാല്‍ ഇതേ വീഡിയോ പങ്കുവച്ച മറ്റൊരു എക്‌സ് യൂസര്‍ ആയ സന്ദീപ് താപ്പര്‍ പറയുന്നത്, അമേരിക്കന്‍ വീസ നിഷേധിക്കപ്പെട്ട യുവാവ് തന്റെ വീടിനു മുകളില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി നിര്‍മിച്ചിരിക്കുന്നുവെന്നാണ്. ഈ വീഡിയോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Hahaha!
A cruel reminder… https://t.co/tX78Xk3T3K— Mariana Baabar (@MarianaBaabar) May 27, 2024
Content Summary; Punjabi man built america’s statue of liberty replica on house roof, viral video