June 04, 2026 |
Share on

പുത്തന്‍വേലിക്കര പീഡനം; ഫാദര്‍ എഡ്വിന്‍ ഫിഗറസിന് ഇരട്ടജീവപര്യന്തം

അഴിമുഖം പ്രതിനിധി എറണാകുളം പുത്തന്‍വേലിക്കരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന്‍ എഡ്വിന്‍ ഫിഗറസിനു ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചു. ഫാദര്‍ എഡ്വിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്ന കുറ്റത്തിനു സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. എഡ്വിന്‍ വൈദിനായ ഇടവകയിലെ പെണ്‍കുട്ടിയെയാണ് പള്ളിമേടയില്‍വച്ചു പീഡിപ്പിച്ചത്. മൂന്നുമാസത്തോളം ഇയാള്‍ കുട്ടിയെ നിരന്തരമായി പീഡനത്തിനു വിധേയയാക്കി. ഒടുവില്‍ ഈ പെണ്‍കുട്ടി വീട്ടുകാരോട് പരാതി പറയുന്നതോടെയാണു വൈദികന്റെ പീഡനവാര്‍ത്ത പുറത്തു വരുന്നത്. […]

അഴിമുഖം പ്രതിനിധി

എറണാകുളം പുത്തന്‍വേലിക്കരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന്‍ എഡ്വിന്‍ ഫിഗറസിനു ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചു. ഫാദര്‍ എഡ്വിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്ന കുറ്റത്തിനു സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.

എഡ്വിന്‍ വൈദിനായ ഇടവകയിലെ പെണ്‍കുട്ടിയെയാണ് പള്ളിമേടയില്‍വച്ചു പീഡിപ്പിച്ചത്. മൂന്നുമാസത്തോളം ഇയാള്‍ കുട്ടിയെ നിരന്തരമായി പീഡനത്തിനു വിധേയയാക്കി. ഒടുവില്‍ ഈ പെണ്‍കുട്ടി വീട്ടുകാരോട് പരാതി പറയുന്നതോടെയാണു വൈദികന്റെ പീഡനവാര്‍ത്ത പുറത്തു വരുന്നത്. പെണ്‍കുട്ടിയുടെ മാതാവ്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്കു കടന്നു. യുഎഇയില്‍ ഇരുന്നുകൊണ്ട് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു. പിന്നീട് മേയ് മാസത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും തുടര്‍ന്ന് അറസ്റ്റിലാവുകയുമായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×