കുറ്റം ചെയ്തവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നുവെന്ന് പി വി അൻവർ. കള്ളക്കടത്തുകാരുടെ ആളാണെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതു സമൂഹത്തിനു നൽകിയെന്നും പി വി അൻവർ പത്രസമ്മേളനത്തിനിടെ പറഞ്ഞു. പാർട്ടിക്കും സർക്കാരിനും ദോഷകരമാകുന്ന നടപടികളിൽനിന്നും പരസ്യപ്രസ്താവനകളിൽനിന്നും പിന്മാറണം എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അഭ്യർത്ഥനകളെ കാറ്റിൽ പറത്തികൊണ്ടാണ് അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് എം വി ഗോവിന്ദൻ അടക്കമുള്ളവർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാർത്താ സമ്മേളനം. പിണറായി വിജയന് പിന്നാലെ സിപിഎമ്മും അൻവറിനെ തള്ളി പറഞ്ഞിരുന്നു തുടർന്നാണ് അൻവർ രാജി വയ്ച്ചത്. pv anvar meet media
‘ പാർട്ടിയിൽ നിന്ന് അഭ്യർത്ഥിച്ചത് കൊണ്ടാണ് ഞാൻ പരസ്യ പ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞ് നിന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിൽ എടുത്തുവെന്നും വേണ്ടവിധത്തിൽ അന്വേഷണം നടത്തുന്നുവെന്നും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പക്ഷെ ഞാൻ കബളിപ്പിക്കപ്പെടുകയായിരുന്നു, കേസന്വേഷണം ശരിയായ രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. ഞാൻ ആണ് സ്വർണക്കടത്തുകാരുടെ പിന്നിലെന്ന തരത്തിൽ പല സംശയങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും തൊടുത്തുവിട്ടു’ എന്നും പി വി അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു. തന്നെ കുറ്റവാളിയാക്കി രക്ഷപ്പെടുക എന്ന തന്ത്രമാണ് മുഖ്യ മന്ത്രി പുറത്തെടുത്ത് എന്നും അൻവർ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
content summary; pv anvar meet media p sasi issue cpim