June 14, 2026 |
Share on

സിന്ധുവും സാക്ഷിയും ഇന്ന് തലസ്ഥാനത്ത്

അഴിമുഖം പ്രതിനിധി റിയോ ഒളിമ്പിക്സില്‍ മെഡല്‍ ജേതാകളായ പിവി സിന്ധുവും സാക്ഷിമാലിക്കും ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാന സര്‍ക്കാര്‍ ഇരുവരെയും ആദരിക്കുന്ന ചടങ്ങിലാണ് ഒളിമ്പ്യന്‍മാര്‍ എത്തുന്നത്. റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വെള്ളിമെഡലും, ഗുസ്തിതാരം സാക്ഷിമാലിക് വെങ്കലവും നേടിയിരുന്നു. കൂടാതെ സിന്ധുവിന്റെ പരിശീലകനായ പുല്ലേല ഗോപിചന്ദിനെയും സാക്ഷിയുടെ പരിശീലകനായ മന്‍ദീപിനെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. […]

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്സില്‍ മെഡല്‍ ജേതാകളായ പിവി സിന്ധുവും സാക്ഷിമാലിക്കും ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാന സര്‍ക്കാര്‍ ഇരുവരെയും ആദരിക്കുന്ന ചടങ്ങിലാണ് ഒളിമ്പ്യന്‍മാര്‍ എത്തുന്നത്. റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വെള്ളിമെഡലും, ഗുസ്തിതാരം സാക്ഷിമാലിക് വെങ്കലവും നേടിയിരുന്നു.

കൂടാതെ സിന്ധുവിന്റെ പരിശീലകനായ പുല്ലേല ഗോപിചന്ദിനെയും സാക്ഷിയുടെ പരിശീലകനായ മന്‍ദീപിനെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.

സിന്ധുവിന് 50 ലക്ഷവും, സാക്ഷിക്ക് 25 ലക്ഷവും പരിശീലകരായ ഗോപിചന്ദിന് പത്തും, മന്‍ദീപിന് അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റ്യനാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×