ധനുഷ് നായകനായ രായന്‍ ടോളിവുഡിന്റെ തിരിച്ച് വരവിന് വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. മാസങ്ങളായി ഹിറ്റുകളൊന്നും പിറക്കാത്ത തമിഴ് സിനിമ ഇന്‍ഡസ്ട്രിയ്ക്ക് പുത്തന്‍ ഉണര്‍വാണ് രായന്‍ വഴി ഉണ്ടായിരിക്കുന്നത്. നേരത്തെ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ വന്ന വിജയ് സേതുപതിയുടെ മഹാരാജ വമ്പന്‍ ഹിറ്റ് നേടിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ രായന്‍ ഹിറ്റിലേക്ക് പോവുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തിലെത്തുമ്പോള്‍ 70 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തില്‍ നേടിയിരിക്കുന്നത്. ധനുഷ് തന്നെ നായകനാവുന്ന ചിത്രത്തിന്റെ എഴുത്തും സംവിധാനവുമൊക്കെ നടന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 50ാമത് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഈ രീതിയില്‍ കുതിക്കുകയാണെങ്കില്‍ ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായന്‍.
പറ്റവെട്ടിയ മുടിയും ചിരിക്കാത്ത മുഖവും: തങ്കച്ചിയെ ദുര്‍ഗയാക്കുന്ന രായന്‍
അവസാനമായി ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത്.ഇതോടെ ഈ വര്‍ഷം കോളിവുഡിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി രായന്‍ മാറിയിട്ടുണ്ട്. ഓപ്പണിങ് ദിവസം തന്നെ ആഗോളതലത്തില്‍ രായന്‍ 23 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ ഴോണറിലുള്ള ചിത്രമാണ് രായന്‍. സണ്‍ പിച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയാണ് പ്രതിനായകന്‍.എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
English Summary: Raayan box office collection Day 3: Dhanush’s biggest first weekend opener to date