സസ്‌പെന്‍സിനൊടുവില്‍ ട്വിസ്റ്റുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രണ്ടിടത്ത് മല്‍സരിക്കും പക്ഷെ അമേഠിയില്‍ അല്ല റായ്ബറേലിയിലെന്ന് കോണ്‍ഗ്രസ്. 2019ലെ തെരഞ്ഞെടുപ്പിലും രാഹുല്‍ വയനാട്ടിലും അമേഠിയിലും മല്‍സരിച്ചിരുന്നു. അന്ന് അമേഠിയില്‍ സ്മൃതി ഇറാനിയാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണയും രണ്ടാമത്തെ മണ്ഡലമായി രാഹുല്‍ അമേഠി പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് രാഹുല്‍ തെരഞ്ഞെടുത്തത്. അതേസമയം അമേഠിയില്‍ കിശോരിലാല്‍ ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം
റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകള്‍ ഏകോപിപ്പിച്ചിരുന്നത് ശര്‍മയാണ്. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍
ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അമേഠിയില്‍ മല്‍സരിക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് രാഹുലിന്റെ പുതിയ തീരുമാനം. എസ്പിയുടെ പിന്തുണയുള്ളതിനാല്‍ ഉത്തര്‍ പ്രദേശില്‍ വലിയ ആവേശത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയും. അന്ന് രാഹുലിനോട് തോറ്റ സ്മൃതി ഇറാനി വീണ്ടും 2019ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിച്ച് മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ വയനാട് മണ്ഡലത്തില്‍ നിന്നുള്ള വിജയം രാഹുല്‍ ഗാന്ധിയെ ലോക്സഭയിലെത്തിച്ചു. ദശാബ്ദങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ല്‍ യുപിയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലവും ഇതായിരുന്നു.
Content Summary; Rahul Gandhi Ditches Amethi, To Contest Lok Sabha Polls From Raebareli