June 13, 2026 |
Share on

‘ഹൈഡ്രജൻ ബോംബല്ല, അത് വരുന്നതേയുള്ളൂ, വോട്ട് കൊള്ള നടത്തുന്നവരെ സംരക്ഷിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ’

തെളിവുകൾ നിരത്തി രാഹുൽ ​ഗാന്ധി

വോട്ട് ചോരി ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകൾ നിരത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ള നടത്തുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ ​ഗാന്ധി, വോട്ട് ചോരി നടന്നുവെന്നതിന് 101 ശതമാനം തെളിവുണ്ടെന്ന് പറയുകയും ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ ​ഗുരുതര ആരോപണമാണ് വാർത്താസമ്മേളനത്തിൽ ഉയർത്തിയിരിക്കുന്നത്.

ഹൈഡ്രജൻ ബോംബല്ല, അത് വരുന്നതേയുള്ളൂവെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണവും വിവരങ്ങളും വാർത്താസമ്മേളനവേദിയിൽ രാഹുൽ ​ഗാന്ധി പ്രദർശിപ്പിക്കുകയും പേര് വെട്ടിയ വോട്ടർമാരെ വാർത്താ സമ്മേളന വേദിയിൽ ഹാജരാക്കുകയും ചെയ്തു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ നിന്ന് 6018 വോട്ടർമാരെ നീക്കം ചെയ്തതായി രാഹുൽ അറിയിച്ചു. ഡിലീറ്റ് ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും അറിയില്ലെന്നും എന്നാൽ അത് 6018 നേക്കാളും കൂടുതലായിരുക്കുമെന്നത് ഉറപ്പാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കോൺ​ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. ബൂത്തിലെ ആദ്യ സീരിയൽ നമ്പർ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു. കർണ്ണാടത്തിന് പുറത്ത് നിന്നുള്ള കോൾ സെൻ്ററുകൾ വഴിയാണ് വോട്ടുകൾ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാർ മറുപടി പറയണം. കർണ്ണാടക പൊലീസ് കേസെടുത്തു. വിവരങ്ങൾ തേടി സർക്കാർ 18 കത്തുകൾ തെരഞെടുപ്പ് കമ്മീഷന് കത്ത് നൽകി. എന്നാൽ വിവരങ്ങൾ നൽകാൻ കമ്മീഷൻ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. തെളിവുകൾ രാജ്യത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് പൊതുജനമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Content Summary: Rahul Gandhi’s special press conference today; slammed against Election Commission

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×