June 04, 2026 |

കേരളം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നുണ്ടോ?

വിദഗ്ധര്‍ പറയുന്നതെന്ത്?

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 175 മരണങ്ങളാണ് നടന്നിരിക്കുന്നത്. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായി കണക്കാക്കിയിരുന്ന സ്ഥലമായിരുന്നില്ല ഇവിടം. എന്നിരുന്നാൽ പോലും അപ്രതീക്ഷമായാണ് ഒരു ഗ്രാമം മുഴുവൻ സൂചിപ്പാറയിലേക്ക് നിരവധി ജീവനുകളുമായി ഒഴുകി ഒലിച്ചത്. 2018-ലെ പ്രളയ കാലത്ത് സാധാരണ ലഭിക്കുന്ന മഴയേക്കാൾ 42 ശതമാനം അധിക മഴയാണ് മലയോരമേഖലകളിൽ ലഭിച്ചത്. ഈ അതിവൃഷ്ടിയാണ് പ്രളയത്തിനും വ്യാപകമായ ഉരുൾപൊട്ടലിലേക്കും നയിച്ചത്.rain effecting landslides in Kerala

അതായത് ഒരു പ്രദേശത്ത് നിശ്ചിത കാലയളവിൽ ലഭിക്കുന്ന അധിക മഴ,  ദുരന്തം സംഭവിക്കുന്ന ഇടങ്ങളിൽ 2,3 ദിവസത്തോളമായി ലഭിക്കുന്നത് അളവിൽ കൂടുതൽ മഴയായിരിക്കും. ഉരുൾപൊട്ടലിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്.തുലാവർഷം എത്തുന്നതോടെ കേരളത്തിൽ നടക്കുന്ന ഈ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വർദ്ധിക്കുമോ?

2018 ന് ശേഷം കേരളത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ അളവിൽ വലിയ മാറ്റമില്ല, എന്നാൽ കിട്ടുന്ന മഴ ചെറിയ കാലയളവയിൽ കൂടിയ അളവിലാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഈ അധിക മഴ മണ്ണിനെ സാച്ചുറേറ്റ് ചെയ്യുന്നതായി കേരള യൂണിവേഴ്‌സിറ്റി പ്രൊഫസ്സർ സജിൻകുമാർ കെ എസ് പറയ്യുന്നു. ഇതോടെ ഈ പ്രദേശം ഒരുമിച്ച് സാച്ചുറേറ്റ് ആകുന്നു. ഇത്തരം പ്രദേശങ്ങളിലെ മണ്ണിന് ഒരു നിശ്ചിത അളവിൽ വെള്ളം വഹിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. ത്രഷ് ഹോൾഡ് എന്നാണ് ഇതിനെ വിളിക്കുക. അതിശക്തമായ മഴയിലൂടെ എത്തുന്ന  വെള്ളം മുഴുവൻ ആഗിരണം ചെയ്യാനുള്ള ശേഷി ഇവിടങ്ങളിലെ മണ്ണിന് ഉണ്ടാകില്ല. ഇത് താങ്ങാൻ പറ്റാതെ വരുന്നതോടെയാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത്.

ദുരന്തമുണ്ടായ 24 മണിക്കൂറിൽ വയനാട്ടിൽ ലഭിച്ചത് 400 മില്ലിമീറ്റർ മഴയാണ്. അതിനു തൊട്ട് മുൻപുള്ള ദിവസങ്ങളിൽ 200 മില്ലിമീറ്ററും. അതായത് രണ്ട് ദിവസം കൊണ്ട് 600 മില്ലിമീറ്റർ. ഇത്രയും മഴ വെള്ളം ഒറ്റയടിക്ക് താങ്ങാൻ അനുയോജ്യമല്ല നമ്മുടെ ഭൂപ്രകൃതി. ഈ ഒരവസ്ഥയിൽ മണ്ണ് സൂപ്പർ സാച്ചുറേറ്റഡ് ആയിരിക്കും. ഈ അളവിൽ ഒറ്റയടിക്ക് മഴ ലഭിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഇനിയും ഉരുൾപൊട്ടൽ സംഭവിച്ചേക്കാം. നിലവിൽ ധാരാളം മഴ ആഗിരണം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, മഴ വീണ്ടും പെയ്യുകയാണെങ്കിൽ അപകട സാധ്യത നേരിട്ടേക്കാം.

2018 പ്രളയത്തിൽ ഇടുക്കിയിൽ രണ്ടായിരത്തോളം ഉരുൾപൊട്ടലുകളാണ് മാപ്പ് ചെയ്തിരുന്നത്. അതിൽ പകുതിയോളം ഉൾക്കാടിൽ ആണ് ഉണ്ടായത്. സമാനമായി വയനാടും ഉൾക്കാടിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. അപകടം മാനുഷിക ഇടപെടൽ മൂലമാണെന്ന് തീർത്ത് പറയാൻ കഴിയില്ല. ഇത്രയും വലിയ മഴ ലഭിക്കുക എന്നാൽ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ ഉരുൾപൊട്ടലിന് ട്രിഗർ ചെയ്തേക്കാം. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്ന സമയങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത മേഖലകളിലും, ഉരുൾ പൊട്ടിയാൽ ഒഴുകിയെത്താൻ സാധ്യതയുള്ള
താഴ് പ്രദേശങ്ങളിലും താമസിക്കുന്നവർ മാറിതാമസിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളത്. ഇനിയും മുൻകരുതൽ നടപടികൾ ദീർകാലടിസ്ഥാനത്തിലും നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സജിൻകുമാർ ചൂണ്ടികാണിക്കുന്നു.

content summary; What are the causes of the continuing landslides in Kerala?rain effecting landslides in Kerala

Leave a Reply

Your email address will not be published. Required fields are marked *

×