June 15, 2026 |
Share on

ഗവർണറുടെ റിപ്പോർട്ട് കാര്യമാക്കേണ്ടതില്ല; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി നിയമസഭയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ടുള്ള ഗവർണറുടെ റിപ്പോർട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭയിലെ പ്രശ്നത്തിൻറെ പേരിൽ വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടിയെടുക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ന്യായാധിപൻ കൂടിയായ ഗവർണർക്ക് ഭരണഘടനാവശങ്ങൾ ആരും പറഞ്ഞ് കൊടുക്കേണ്ടെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അന്നേ ദിവസം വളരെ ഭീകരമായ അക്രമ സംഭവങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി കല്ലേറിൽ 32 പോലീസുകാർക്ക് പരിക്കേറ്റതായും അറിയിച്ചു. എന്നാൽ ഇവരുടെ കാര്യം ആരും പുറത്ത് കൊണ്ടുവരുന്നില്ലെന്നും […]

അഴിമുഖം പ്രതിനിധി

നിയമസഭയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ടുള്ള ഗവർണറുടെ റിപ്പോർട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭയിലെ പ്രശ്നത്തിൻറെ പേരിൽ വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടിയെടുക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ന്യായാധിപൻ കൂടിയായ ഗവർണർക്ക് ഭരണഘടനാവശങ്ങൾ ആരും പറഞ്ഞ് കൊടുക്കേണ്ടെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അന്നേ ദിവസം വളരെ ഭീകരമായ അക്രമ സംഭവങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി കല്ലേറിൽ 32 പോലീസുകാർക്ക് പരിക്കേറ്റതായും അറിയിച്ചു. എന്നാൽ ഇവരുടെ കാര്യം ആരും പുറത്ത് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലെ മോശം പെരുമാറ്റത്തിന് ഇടതുമുന്നണി നേതാക്കൾ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:

One response to “ഗവർണറുടെ റിപ്പോർട്ട് കാര്യമാക്കേണ്ടതില്ല; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല”

  1. Avatar Rational says:

    Ramesha poyi chathoode? Enthina ingane jeevikkane?

Leave a Reply

Your email address will not be published. Required fields are marked *

×