ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ഏറ്റവും വേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളര്‍ എന്ന റെക്കോര്‍ഡാണ് ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അശ്വിന്‍ സ്വന്തമാക്കിയത്. ബംഗ്ലാ ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീമിനെ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചാണ് അശ്വിന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കരിയറിലെ 45 ആം ടെസ്റ്റ് മത്സരത്തിലാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ബോളിംഗ് ഇതിഹാസം ഡെന്നീസ് ലിലിയെയാണ് ഈ നേട്ടത്തോടെ അശ്വിന്‍ മറികടന്നത്. 48 ടെസ്റ്റുകളില്‍ നിന്നായിരുന്നു ലിലി 250 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അശ്വിന്‍ 248 വിക്കറ്റുകളുമായാണ് ഡല്‍ഹി ടെസ്റ്റിന് ഇറങ്ങിയത്. ഇന്നലെ ഷാക്കിബ് അല്‍ ഹസനെ വീഴ്ത്തി വിക്കറ്റുകളുടെ എണ്ണം 249 ലേക്ക് ഉയര്‍ത്തിയ അശ്വിന്‍ ഇന്ന് ബംഗ്ലാ ക്യാപ്റ്റനെ പുറത്താക്കി അവരുടെ ഇന്നിംഗ്‌സിന് അന്ത്യം കുറിക്കുകയും ഒപ്പം റെക്കോര്‍ഡ് ആഘോഷിക്കുകയുമായിരുന്നു.
2011 ല്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു അശ്വിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒമ്പതു മത്സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ തികച്ച അശ്വിന്‍ 100 ആം വിക്കറ്റ് ആഘോഷിച്ചത് 18 ടെസ്റ്റുകളില്‍ നിന്നായിരുന്നു. 29 ടെസ്റ്റുകളില്‍ നിന്നു 150 വിക്കറ്റും 37 ടെസ്റ്റുകളില്‍ നിന്നു 200 വിക്കറ്റുകളും സ്വന്തമാക്കി. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനമാണ് അശ്വിനുള്ളത്.