June 14, 2026 |
Avatar
Share on

ദക്ഷിണാഫ്രിക്ക 121-ന് പുറത്ത്, ഇന്ത്യയ്ക്ക് മേല്‍ക്കൈ

അഴിമുഖം പ്രതിനിധി ഇന്ത്യയ്ക്ക് എതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച. ഇടംകൈയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക് ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്തായി. നാലാം തവണയാണ് ജഡേജ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇന്ത്യയ്ക്ക് 213 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. മുപ്പത് റണ്‍സ് വിട്ടു കൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അശ്വിനും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഇഷാന്ത് ശര്‍മ്മ ഒരു […]

അഴിമുഖം പ്രതിനിധി

ഇന്ത്യയ്ക്ക് എതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച. ഇടംകൈയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക് ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്തായി. നാലാം തവണയാണ് ജഡേജ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇന്ത്യയ്ക്ക് 213 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. മുപ്പത് റണ്‍സ് വിട്ടു കൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അശ്വിനും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോഓണ്‍ ചെയ്യിപ്പിച്ചില്ല. വെളിച്ച കുറവ് മൂലം രണ്ടാം ദിവസത്തെ കളി അംപയര്‍മാര്‍ നേരത്തെ അവസാനിപ്പിച്ചു. 42 റണ്‍സ് എടുത്ത എബി ഡി വില്ലേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. മറ്റുള്ളവര്‍ നിരാശപ്പെടുത്തി.

നേരത്തെ, അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്‌കോര്‍ 334-ല്‍ എത്താന്‍ സഹായിച്ചു. 127 റണ്‍സാണ് രഹാനെ നേടിയത്. രവിചന്ദ്ര അശ്വിന്‍ 56 റണ്‍സും എടുത്തു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 98 റണ്‍സ് പടുത്തുയര്‍ത്തി. ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×