എംഎസ് ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് പകര്‍ത്തി കേദാര്‍ യാദവ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ യാദവ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയാണ് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സര്‍ നേടിയത്. യാദവിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളൂരു 15 റണ്‍സിന് ജയിക്കുകയും ചെയ്തു.
മത്സരത്തിലെ 13-ാം ഓവറിലായയിരുന്നു യാദവിന്റെ ഹെലികോപ്റ്റര്‍ ഷോട്ട് ഉയര്‍ന്നത്. 37 പന്തില്‍ അഞ്ച് ഫോറുകളും അഞ്ച് സിക്‌സും അടക്കം 69 റണ്‍സാണ് യാദവ് നേടിയത്. ഏഴാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് ബിന്നിയ്‌ക്കൊപ്പം ചേര്‍ന്ന് 66 റണ്‍സ് കൂട്ടുകേട്ട് നേടുകയും ചെയ്തു.
മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്. മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി റിഷഭ് പന്ത് നേടിയ 57 റണ്‍സ് ശ്രദ്ധേയമായി. ബുധനാഴ്ച പന്തിന്റെ പിതാവ് മരിച്ചിരുന്നു.