പെട്ടെന്ന് ഒരു ആക്രമണമുണ്ടായാൽ അടുത്തുള്ള ബങ്കർ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് പുതിയ ആപ്പ് വികസിപ്പിക്കുകയാണ് ജർമനി. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ യുദ്ധമോ വന്നാൽ എന്ന തലക്കെട്ടോടെ 32 പേജുള്ള ലഘുലേഖയാണ് ആപ്പിലൂടെ ആളുകളിലെത്തിക്കുന്നത്. അര ദശലക്ഷം ആളുകൾ ഇതിനകം തന്നെ ഒരു എമർജൻസി തയ്യാറെടുപ്പിനുള്ള ഗൈഡ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.Europe’s 72-Hour Survival Plan
യൂറോപ്പിൽ ഒരു വലിയ സംഘട്ടന സാധ്യത പലരും പ്രതാക്ഷിക്കുന്നില്ല എന്ന് കരുതുന്നവരാണ് പലരും, എന്നാൽ ചില രാജ്യങ്ങളെങ്കിലും യുദ്ധത്തെക്കുറിച്ചും സംഘർഷത്തെക്കുറിച്ചും ആകുലപ്പെടുന്നവരാണ്. കൂടാതെ ജർമ്മനിയുടെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് യുദ്ധത്തിന് ആളുകളെ സജ്ജമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
റഷ്യയുടെ ഉക്രൈൻ അധിനിവേശം ബാൾട്ടിക് മേഖലയിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നിഷ്പക്ഷത പാലിച്ചതിന് ശേഷമാണ് ഫിൻലൻഡും സ്വീഡനും ഇപ്പോൾ നാറ്റോയിൽ ചേരുന്നത്. എന്നാൽ ആശങ്കകൾക്ക് വിരാമമിടാൻ സൈനിക ശക്തി വർധിപ്പിക്കുക മാത്രമല്ല – ഓരോ പൗരന്മാരും തയ്യാറാകേണ്ടതുണ്ട്.
“ഞങ്ങൾ അനിശ്ചിതത്വത്തിന്റെ കാലത്താണ് ജീവിക്കുന്നത്. ഞങ്ങൾക്ക് തൊട്ടടുത്ത് യുദ്ധങ്ങൾ നടക്കുകയാണ്. അക്രമം, കമ്പ്യൂട്ടർ ആക്രമണങ്ങൾ, തെറ്റായ വാർത്തകൾ എന്നിവയിലൂടെ ചില ആളുകൾ ഞങ്ങളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നു.” സ്വീഡിഷ് ലഘുലേഖയുടെ ആമുഖം പറയുന്നു.
ഒരുമിച്ച് പ്രവർത്തിക്കുക എന്നത് പ്രധാനമാണെന്ന് ലഘുലേഖ പറയുന്നു. സ്വീഡൻ ആക്രമിക്കപ്പെട്ടാൽ, രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എല്ലാവരും സഹായിക്കണം. സ്വീഡനെ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമാണെന്നും അതിൽ പരാമർശിക്കുന്നു.
രണ്ടാം ലോക മഹായുദ്ധം മുതൽ സ്വീഡൻ വളരെക്കാലമായി പൊതു വിവര ലഘുലേഖകൾ നിർമ്മിക്കുന്നു. മുന്നറിയിപ്പ് സംവിധാനങ്ങൾ, ആക്രമണസമയത്ത് പോകേണ്ട സുരക്ഷിത സ്ഥലങ്ങൾ, കമ്പ്യൂട്ടറുകളും ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കുക, വെള്ളമില്ലാത്തപ്പോൾ എങ്ങനെ ടോയ്‌ലറ്റ് ഉപയോഗിക്കണം തുടങ്ങിയ പ്രധാന കാര്യങ്ങളെക്കുറിച്ച് പുതിയ ആപ്പ് ആളുകളെ പഠിപ്പിക്കുന്നു.
ലഘുലേഖ ചില ഉപയോഗപ്രദമായ ഉപദേശങ്ങളും നൽകുന്നു. വീട്ടിൽ എപ്പോഴും ജലവിതരണം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അത് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താൻ എല്ലാ വർഷവും പരിശോധന നടത്തണമെന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു. സ്വീഡിഷുകാരായ ആളുകൾ ഊഷ്മള വസ്ത്രങ്ങൾ, പുതപ്പുകൾ, ആവശ്യമെങ്കിൽ നിങ്ങളുടെ വീട് ചൂടാക്കാനുള്ള മാർഗങ്ങൾ എന്നിവയും ഉണ്ടായിരിക്കണം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോയും തയ്യാറാക്കാൻ എളുപ്പമുള്ളതും ഊർജം നൽകുന്നതുമായ ചില ഭക്ഷണങ്ങളും ഉണ്ടായിരിക്കുന്നത് നല്ലതാണന്നും ആപ്പിൽ പറയുന്നു.
ലഘുലേഖയെക്കുറിച്ച് സ്വീഡനിലെ ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇതൊരു നല്ല ഉദ്യമമാണ് എന്നാൽ പലരും ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല എന്നാണ് ഹെയർഡ്രെസ്സറായ ജോണി ചാമൂൺ പറയുന്നത്. തൻ്റെ സലൂണിൽ ആരും ബുക്ക്‌ലെറ്റിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഒരാൾ മാത്രം ബുക്ക്ലെറ്റ് ലഭിച്ചതായി സൂചിപ്പിച്ചു. പല സ്വീഡൻകാരും ഇത് ഗൗരവമായി എടുക്കുന്നില്ലെന്ന് സ്റ്റോക്ക്ഹോമിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകയായ മുന ആശങ്കാകുലനായിരുന്നു എന്നും ജോണി കൂട്ടിച്ചേർത്തു.
സ്റ്റോക്ക്ഹോമിൽ നിന്നുള്ള മുന, സോമാലിയയിൽ യുദ്ധം അനുഭവിച്ചതിനാൽ ഇന്നും ഭയപ്പെട്ടിരിക്കുകയാണ്. “എനിക്ക് ഭയമാണ്, കാരണം യുദ്ധം എങ്ങനെയാണെന്ന് എനിക്കറിയാം,” അവൾ പറഞ്ഞു. വെള്ളം, ലൈറ്റുകൾ, മെഴുകുതിരികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ശേഖരിച്ച് അവൾ തയ്യാറെടുക്കുകയാണ്.
തൻ്റെ അഞ്ച് മക്കളെയും, ഭയപ്പെടുത്താതെ സാഹചര്യം വിശദീകരിക്കണമെന്ന് മുന ആഗ്രഹിക്കുന്നു. സൊമാലിയ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വീഡനിലെ യുദ്ധത്തെക്കുറിച്ചുള്ള സംസാരം വളരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അവർ പറയുന്നു.
“എന്നെപ്പോലെ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകൾക്ക് പേടിയുണ്ട്. യുദ്ധത്തിൻ്റെ അർത്ഥമെന്താണെന്ന് ഞങ്ങൾക്ക് അറിയാവുന്നതിനാൽ ഞങ്ങൾ വളരെ ആശങ്കാകുലരാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും കുട്ടികളെ കാണാതാവുകയും ചെയ്യുന്നത് എത്ര സങ്കടകരമെന്ന് ഞാൻ മനസിലാക്കിയതാണ്. മുന വ്യക്തമാക്കി.
ദരിദ്ര പ്രദേശങ്ങളിലെ പല കുടുംബങ്ങൾക്കും ദൈനംദിന ജീവിതത്തിന് ആവശ്യമായ ഭക്ഷണം ഇല്ലെന്ന് സ്റ്റോക്ക്ഹോമിലെ ആരോഗ്യ പ്രവർത്തകയായ ഫാതുമ പറയുന്നു. ചില ആളുകൾ തങ്ങൾക്ക് ആവിശ്യമായ പ്രാദേശിക അഭയകേന്ദ്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഒരു ബുക്ക്‌ലെറ്റ് നൽകാതെ സർക്കാർ ആളുകളുമായി നേരിട്ട് സംസാരിക്കുകയാണെന്ന് വേണ്ടതെന്ന് ഫാത്തുമ കരുതുന്നു. നോർവേയും തങ്ങളുടെ പൗരന്മാർക്ക് സമാനമായ ഒരു ബുക്ക്ലെറ്റ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഓൺലൈൻ ഭീഷണികൾ, യുദ്ധത്തിൻ്റെ സാധ്യത എന്നിവ കാരണം ലോകം കൂടുതൽ അനിശ്ചിതത്വമുള്ള സ്ഥലമായി മാറുകയാണെന്ന് ബുക്ക്‌ലെറ്റിൽ പറയുന്നു.
ടിന്നിലടച്ച ബീൻസ്, എനർജി ബാറുകൾ എന്നിവ പോലെ ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ഭക്ഷണം സംഭരിക്കാൻ നോർവേയുടെ ബുക്ക്‌ലെറ്റ് ആളുകളോട് പറയുന്നു. ആണവ അപകടമുണ്ടായാൽ പ്രത്യേക ഗുളികകൾ ഉൾപ്പെടെ അധിക മരുന്ന് കഴിക്കാനും അവർ ആളുകളെ ഉപദേശിക്കുന്നു. നോർവേയും സ്വീഡനും ഒന്നിലധികം ബാങ്ക് കാർഡുകളും കുറച്ച് പണവും വീട്ടിൽ സൂക്ഷിക്കാൻ ശുപാർശ ചെയ്യുന്നു. ജലക്ഷാമം, കാട്ടുതീ അല്ലെങ്കിൽ യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങൾക്കായി തയ്യാറെടുക്കാൻ ആളുകളെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഫിൻലാൻഡിലുണ്ട്.
പ്രതിസന്ധിയുണ്ടായാൽ 72 മണിക്കൂർ എങ്കിലും അതിജീവിക്കാൻ കഴിയുമോ എന്ന് പൗരന്മാരോട് ചോദിക്കുന്ന ഒരു വെബ്‌സൈറ്റ് ഫിൻലാൻഡിലുണ്ട്. മാനസിക നില ശക്തിപ്പെടുത്തുക, ഓൺലൈൻ സുരക്ഷ മെച്ചപ്പെടുത്തുക, വീടിനുള്ളിൽ അഭയം പ്രാപിക്കുക എന്നിങ്ങനെയുള്ള നുറുങ്ങ് വിദ്യകൾ സൈറ്റ് വാഗ്ദാനം ചെയ്യുന്നു. ഫിൻലാൻഡ് റഷ്യയുമായി ഒരു നീണ്ട അതിർത്തി പങ്കിടുന്നു, ഇതിനാലാവാം കൂടുതൽ ജാഗ്രത പുലർത്തുന്നത്. അതുകൊണ്ടുതന്നെ പൗരന്മാർ കൂടുതൽ സുരക്ഷിതമായിരിക്കാൻ നിർദേശം നൽകുന്നു. സ്വീഡനും നോർവേയും പോലെ ഒരാഴ്ചത്തെ ഭക്ഷണം സംഭരിക്കാൻ ആളുകളോട് പറയാൻ ഫിൻലാൻഡും തീരുമാനിച്ചു. ഒരു ഫിന്നിഷ് എമർജൻസി വിദഗ്ധൻ പറയുന്നത്, ആളുകൾ തയ്യാറാകേണ്ട ഏറ്റവും കുറഞ്ഞ സമയമാണിത് എന്നാണ്.
ജർമ്മനിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഉക്രെയ്നിലെ യുദ്ധം കാരണം അടിയന്തരാവസ്ഥയ്ക്ക് തയ്യാറെടുക്കുകയാണ്. ജർമ്മനിയിൽ, ബങ്കറുകളുടെയും സംരക്ഷണ ഷെൽട്ടറുകളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് നിലവിൽ 600-ൽ താഴെ പൊതു ഷെൽട്ടറുകൾ മാത്രമേയുള്ളൂ, അതിൽ 480,000 ആളുകളെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. ഇത് പരിഹരിക്കുന്നതിനായി, ജിയോലൊക്കേഷൻ ഫോൺ ആപ്ലിക്കേഷൻ ഉൾപ്പെടുന്ന ഒരു ദേശീയ ബങ്കർ പ്ലാൻ ബെർലിൻ ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റഷ്യയുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ പ്രവചിക്കുന്നു. തൽഫലമായി, ജർമ്മൻ കുടുംബങ്ങളോട് അവരുടെ സ്വന്തം ഷെൽട്ടറുകൾ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു, കൂടാതെ പുതിയ വീടുകളിൽ സുരക്ഷിതമായ ഷെൽട്ടറുകൾ ഉൾപ്പെടുത്താൻ ഹൗസ് ബിൽഡർമാർ ആവശ്യപ്പെടുമെന്നും വിവരങ്ങൾ പുറത്ത് വരുന്നു.Europe’s 72-Hour Survival Plan
content summary; Ready for Anything: Europe’s 72-Hour Survival Plan