June 06, 2026 |
Share on

ബിസിനസ് പരാജയം; റിയല്‍ എസ്റ്റേറ്റ് വ്യവസായി ഭാര്യയെ കൊലപ്പെടുത്തി, മക്കളെ വെടിവച്ചു

സ്വന്തമായി കാപ്പി പ്ലാന്റേഷനുകളും തോട്ടങ്ങളുമുണ്ടായിരുന്ന ഗണേഷ് അടുത്തിടെയാണ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലേക്ക് തിരിഞ്ഞത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലുണ്ടായ തിരിച്ചടി മറികടക്കാന്‍ സ്വത്തുക്കള്‍ വില്‍പന നടത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വ്യവസായി ഭാര്യയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ രാമങ്കര സ്വദേശിയായ ഗണേഷ് എച്ച് കെ എന്ന 45 കാരനാണ് ഭാര്യ ഷഹാന (42) നെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഗണേഷ് ഭാര്യയെ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചു കൊന്നത്. മക്കളായ 12 കാരനെയും ഒമ്പതുവയസകാരിയെയും വെടിവച്ച് കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചതായും പോലിസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയ ഗണേഷ് ഭാര്യ ബന്ധു വീട്ടിലേക്ക് പോയെന്ന് അറിയിക്കുകയും, കുട്ടികളുമായി ബനാഗിരിയിലെ തന്റെ റിസോര്‍ട്ടിലേക്ക് പോവുകയായിരുന്നു. ഇവിടെ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടികളെ വകവരുത്താനുള്ള ശ്രമം നടന്നത്. ഉറങ്ങിക്കിടക്കുന്ന കൂട്ടികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണ് ഉണ്ടായതെന്നും പോലിസ് പറഞ്ഞു. സമനില തെറ്റിയ നിലയിലാണ് ഇയാളെന്നും പോലിസ് പറയുന്നു.

സ്വന്തമായി കാപ്പി പ്ലാന്റേഷനുകളും തോട്ടങ്ങളുമുണ്ടായിരുന്ന ഗണേഷ് അടുത്തിടെയാണ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലേക്ക് തിരിഞ്ഞത്. ഇതിനായി പലിശ ഇടപാടുകാരില്‍ നി്ന്നുള്‍പ്പെടെ വന്‍തോതില്‍ വായ്പയും ഇയാള്‍ സ്വന്തമാക്കിയിരുന്നു. പണം തിരികെ നല്‍കുന്നതിനായി തന്റെ വസ്ഥുക്കള്‍ വില്‍പന നടത്താനും ഗണേഷ് തീരുമാനിച്ചിരുന്നു. എന്നാല്‍ മക്കളുടെഭാവികണക്കിലെടുത്ത് ഇതില്‍ നിന്ന് പിന്‍മാറമെന്നാവശ്യപ്പെട്ട് ഭാര്യ ഉയര്‍ത്തിയ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഗണേഷ് പറഞ്ഞതായി പോലിസ് വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×