June 14, 2026 |
Share on

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

അഴിമുഖം പ്രതിനിധി സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ജയം. ബൗളര്‍മാരെ അതിരറ്റ് പിന്തുണച്ച പിച്ചില്‍ സൗരാഷ്ട്രയെ കേരളം വിജയത്തിന് 45 റണ്‍സ് അകെല എറിഞ്ഞിടുകയായിരുന്നു. 115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 69 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റെടുത്ത മോനിഷിന്റെ പ്രകടനമാണ് കേരളത്തെ വിജയതീരത്ത് എത്തിച്ചത്. ഇന്നലത്തെ സ്‌കോറായ ഒരു വിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നിന്നും ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. സൗരാഷ്ട്ര […]

അഴിമുഖം പ്രതിനിധി

സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ജയം. ബൗളര്‍മാരെ അതിരറ്റ് പിന്തുണച്ച പിച്ചില്‍ സൗരാഷ്ട്രയെ കേരളം വിജയത്തിന് 45 റണ്‍സ് അകെല എറിഞ്ഞിടുകയായിരുന്നു. 115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 69 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റെടുത്ത മോനിഷിന്റെ പ്രകടനമാണ് കേരളത്തെ വിജയതീരത്ത് എത്തിച്ചത്. ഇന്നലത്തെ സ്‌കോറായ ഒരു വിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നിന്നും ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. സൗരാഷ്ട്ര ബാറ്റിങ് നിരയില്‍ രണ്ടു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 17 റണ്‍സ് എടുത്ത സനാന്ദിയയും 15 റണ്‍സ് എടുത്ത ജയദേവ്‌ ഉനക്ദും. ഇത് കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്. കഴിഞ്ഞ കളിയില്‍ ഗോവയെ കേരളം ഇന്നിങ്‌സിന് തകര്‍ത്തിരുന്നു. സൗരാഷ്ട്രയ്ക്ക് എതിരായ വിജയത്തില്‍ നിന്ന് ലഭിച്ച ആറ് പോയിന്റ് ഗ്രൂപ്പ് സിയില്‍ കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായകമായി. 25 പോയിന്റുകളാണ് കേരളത്തിനുള്ളത്. 29 പോയിന്റോടെ സൗരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഈ വിജയത്തോടെ രഞ്ജി ക്രിക്കറ്റിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യതകള്‍ കേരളം സജീവമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×