July 18, 2026 |
Share on

1.10 കോടി കൈക്കൂലി; തെലങ്കാന കോണ്‍ഗ്രസ്‌ എം പി രേണുകാ ചൌധരിക്കെതിരെ പോലീസ് കേസ്

അഴിമുഖം പ്രതിനിധി തെലങ്കാന കോണ്‍ഗ്രസ്‌ എംപി രേണുക ചൌധരിയ്ക്കെതിരെ വഞ്ചനാ കുറ്റത്തിനും 1.10 കോടി രൂപ കൈക്കുലി വാങ്ങിയതിനും എസ് സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ നിയമ പ്രകാരം പോലീസ് കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിയമസഭ സീറ്റ്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 1.10 കോടി രൂപ വാങ്ങുകയും എന്നാല്‍ വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തു എന്നു രാംജീ നായിക് എന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആദിവാസി നേതാവും ആയ വ്യക്തിയുടെ പത്നി ബി കലാവതി നല്‍കിയ […]

അഴിമുഖം പ്രതിനിധി

തെലങ്കാന കോണ്‍ഗ്രസ്‌ എംപി രേണുക ചൌധരിയ്ക്കെതിരെ വഞ്ചനാ കുറ്റത്തിനും 1.10 കോടി രൂപ കൈക്കുലി വാങ്ങിയതിനും എസ് സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ നിയമ പ്രകാരം പോലീസ് കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിയമസഭ സീറ്റ്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 1.10 കോടി രൂപ വാങ്ങുകയും എന്നാല്‍ വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തു എന്നു രാംജീ നായിക് എന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആദിവാസി നേതാവും ആയ വ്യക്തിയുടെ പത്നി ബി കലാവതി നല്‍കിയ പരാതിയിലാണ് രേണുകാ ചൌധരി നിയമനടപടികള്‍ നേരിടുന്നത്.

തന്റെ ഭര്‍ത്താവ് മരിച്ചത് ഇതില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണെന്നും കലാവതി ആരോപിക്കുന്നു. ഹൈദരബാദ് ഹൈക്കോടതിയിലാണ് കലാവതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.’വിചിത്രം’ എന്നാണ് രേണുക ചൌധരി ഇതിനെതിരെ പ്രതികരിച്ചത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും രേണുക പറഞ്ഞു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×