അധികനേരം ഇരിക്കുന്നവരാണോ നിങ്ങള്‍, മാരകരോഗങ്ങള്‍ ക്ഷണിച്ച് വരുത്തല്ലെ…

അധികനേരം ഇരിക്കുന്നത് പുകവലിയോളം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

Happy handsome curly young indian man chatting with girlfriend while relaxing in armchair at home, using modern mobile phone, checking social media, using mobile app, panorama with copy space

അധികനേരം ഇരിക്കുന്നത് പുകവലിയോളം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? അധികനേരം ഇരുന്നാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഓഫീസിലെയും മറ്റുമൊക്കെയുള്ള ഇരുന്നുള്ള ജോലിക്കപ്പുറത്ത് ടിവി കാണാനും മൊബൈല്‍ ഉപയോഗവുമൊക്കെയായി മണിക്കൂറുകളാണ് ഓരോ മനുഷ്യരും ഇരുന്ന് കഴിച്ച്കൂട്ടുന്നത്. വ്യായാമമില്ലാതെ അധികസമയം ഇരിക്കുന്നത് തടി കൂടുന്നതിന് കാരണമാകുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം എന്നാല്‍ ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

അമേരിക്കയിലെ അയോവ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നത്. ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഗവേഷണങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു. കൃത്യമായ വ്യായാമത്തിന്റെ കുറവും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ അഭാവവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

40,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ച് നടത്തിയ പഠനത്തില്‍ പ്രതിവാരം 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക്ക് വ്യായാമം ചെയ്യാത്തവരെക്കാള്‍ ആരോഗ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യാതൊരു തരത്തിലുള്ള വ്യായാമത്തിലും ഏര്‍പ്പെടാത്തവര്‍ക്ക് ഗുരുതര പ്രശ്‌നങ്ങളടക്കം പത്തൊന്‍പതോളം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ രോഗാവസ്ഥകളെ തടയുന്നതിനായി വ്യായാമം ശീലമാക്കാന്‍ വിദഗ്ധര്‍ പറയുന്നു.

content summary; Report that sitting for too long could be behind diseases

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment