July 15, 2025 |
Share on

11 വർഷങ്ങൾ; എംഎച്ച്370 വിമാനത്തിനായി തിരച്ചിൽ പുനരാരംഭിച്ച് മലേഷ്യ

2014ൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ആണ് കാണാതായത്

11 വർഷങ്ങൾക്ക് മുമ്പ് കാണാതായ എംഎച്ച്370 വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ച് മലേഷ്യൻ എയർലൈൻസ്. എംഎച്ച് 370ന് വേണ്ടിയുള്ള തിരച്ചിൽ ഓഷ്യൻ ഇൻഫിനിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും പുനരാരംഭിക്കുകയെന്ന് മലേഷ്യൻ ഗതാഗത മന്ത്രി ആന്റണി ലോകെ പറഞ്ഞു. തിരച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട കരാറിനായുള്ള അന്തിമചർച്ചയിലാണെന്നും തിരച്ചിൽ എത്ര നാൾ നീണ്ട് നിൽക്കുമെന്നത് കൃത്യമായി പറയാൻ സാധിക്കില്ലെന്നും ആന്റണി ലോകെ പറഞ്ഞു. 2014ൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ആണ് എംഎച്ച്370 കാണാതായത്. 227 യാത്രക്കാരും 12 ജീവനക്കാരുമായി ബോയിംഗ് 777 വിമാനം 2014 മാർച്ച് 8 ന് ക്വാലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്ജിംഗിലേക്ക് പോകുമ്പോഴാണ് പൊടുന്നനെ അപ്രത്യക്ഷമായത്. വിമാനം ഇതുവരെ കണ്ടെത്താനായിട്ടില്ല കാരണം എന്താണെന്ന് വ്യക്തവുമല്ല.restat search of malaysian airlines flight 11 years later

11 വർഷത്തിന് ശേഷമാണ് നിഗൂഢത മാറ്റാൻ തിരച്ചിൽ പുനരാരംഭിക്കുന്നത്. 2014 ഡിസംബറിൽ, കാണാതായ എംഎച്ച്370 വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ മലേഷ്യൻ സർക്കാർ തത്വത്തിൽ സമ്മതിച്ചിരുന്നു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിൽ നടത്തിയിട്ടും ഇതുവരെ വിമാനം കണ്ടെത്താനായിട്ടില്ല. ഇത്രയും നീണ്ട ഇടവേളകൾക്ക് ശേഷം തിരച്ചിൽ പുനാരാരംഭിച്ചത് ആശ്വാസം നൽകുന്ന വാർത്തയാണെന്ന് കാണാതായ വിമാന യാത്രക്കാരിൽ ഒരാളുടെ മകൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിമാനം കാണാതായതിന്റെ പത്താം വർഷം പിന്നിട്ടപ്പോൾ വിമാനത്തിന്റെ തിരച്ചിലിനായി സഹായിക്കാമെന്ന വാ​ഗ്ദാനവുമായി ഓസ്ട്രേലിയ രം​ഗത്ത് എത്തിയിരുന്നു. കാണാതായ വിമാനത്തിൽ എട്ട് ഓസ്ട്രേലിയൻ പൗരൻമാരുണ്ടായിരുന്നു.

കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ ബ്രിട്ടീഷ് കമ്പനിക്ക് 70 മില്യൺ ഡോളർ നൽകുമെന്ന് ഗതാഗത മന്ത്രി ഡിസംബറിൽ പറഞ്ഞിരുന്നു. ”ഞങ്ങളുടെ ഉത്തരവാദിത്തവും കടമയും പ്രതിബദ്ധതയും കാണാതായവരുടെ അടുത്ത ബന്ധുക്കളോടാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.ആഫ്രിക്കയുടെ തീരത്തും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ഒഴുകിയെത്തിയിരുന്നു. ഇവയെല്ലാം മലേഷ്യൻ സർക്കാരിന്റെ പക്കൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. എംഎച്ച്370 വിമാനത്തിൽ 150ലധികം ചൈനീസ് യാത്രക്കാർ ഉണ്ടായിരുന്നു. ഇവരുടെ ബന്ധുക്കൾ മലേഷ്യൻ എയർലൈൻസ്, ബോയിംഗ്, വിമാനത്തിന്റെ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്സ്, അലയൻസ് ഇൻഷുറൻസ് ഗ്രൂപ്പ് എന്നിവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.restat search of malaysian airlines flight 11 years later

Content Summary: restart search of malaysian airlines flight 11 years later

Leave a Reply

Your email address will not be published. Required fields are marked *

×