കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. മരണം വരെ ജയിലില്‍ തുടരണം.
ജസ്റ്റിസ് അനിർബൻ ദാസാണ് ശിക്ഷ വിധിച്ചത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കേസിൽ കുടുക്കിയതാണെന്നും പ്രതി സഞ്ജയ റോയ് കോടതിയെ അറിയിച്ചു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് സിബിഐ വാദിച്ചു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നാണ് കോടതി വിലയിരുത്തിയത്. വിധി കേൾക്കാൻ ഡോക്ടറുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. 17 ലക്ഷം നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി പറഞ്ഞത്. എന്നാൽ, നഷ്ടപരിഹാര തുക വേണ്ടെന്ന് ഡോക്ടറുടെ കുടുംബം വ്യക്തമാക്കി.
ആര്‍ ജി കാര്‍ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതി ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞിരുന്നു. ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണ്. അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനീ ഡോക്ടര്‍ ക്രൂര പീഡനത്തിനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു, സിബിഐയാണ് കേസ് കേസന്വേഷണം നടത്തിയത്.
ആശുപത്രിയിലെ സുരക്ഷാജീവക്കാരനായിരുന്നു സഞ്ജയ് റോയി. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ നീണ്ടത് മാസങ്ങളോളമായിരുന്നു. ഇത് മമതാ സര്‍ക്കാരിന് വെല്ലുവിളിയായി. കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലിലൂടെ വിധി പറഞ്ഞത്.
2024 ഓഗസ്റ്റ് 9 നാണ് രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ച ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊല നടന്നത്. ക്രൂര ബലാത്സംഗത്തിന് ശേഷം ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ രാജ്യം കാത്തിരുന്ന വിധിയാണിത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ ജൂനിയര്‍ ഡോക്ടറെ കോളേജ് കെട്ടിടത്തില്‍ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കാമ്പസിലെ സെമിനാര്‍ മുറിയിലാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതിന് തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 10 ന് മെഡിക്കല്‍ കോളേജിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റില്‍ നിയോഗിച്ചിരുന്ന കൊല്‍ക്കത്ത പൊലീസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫോഴ്‌സിലെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു.
content summary; rg kar medical college murder case verdict