June 26, 2026 |
Avatar
Share on

ടെന്നിസ് മിക്സഡ്‌ ഡബിള്‍‍സ്‌; സാനിയ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

അഴിമുഖം പ്രതിനിധി ടെന്നിസ് മിക്സ്ഡ് ഡബിൾസ് മൂന്നാം സ്ഥാന മൽസരത്തിൽ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്–ലൂസി ഹ്രാദെസിക സഖ്യത്തോടായിരുന്നു ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത് (1–6,6–7). സ്റ്റെപാനെന്‍-ലൂസി സഖ്യത്തിന്റെ സ്ട്രോക്കുകൾക്കു മുന്നിൽ സാനിയയും ബൊപ്പണ്ണയും തുടക്കം മുതൽ പതറി. ആദ്യ സെറ്റിൽ 5–0നു മുന്നിലെത്തിയ ശേഷം ആറാം ഗെയിമിൽ രണ്ടു സെറ്റ് പോയിന്റുകൾ രക്ഷപ്പെടുത്തി ബൊപ്പണ്ണ വലിയ നാണക്കേട് ഒഴിവാക്കി. എന്നാൽ ലൂസിയുടെ സർവിൽ സെറ്റ് 6–1ന് ചെക് […]

അഴിമുഖം പ്രതിനിധി

ടെന്നിസ് മിക്സ്ഡ് ഡബിൾസ് മൂന്നാം സ്ഥാന മൽസരത്തിൽ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്–ലൂസി ഹ്രാദെസിക സഖ്യത്തോടായിരുന്നു ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത് (1–6,6–7).

സ്റ്റെപാനെന്‍-ലൂസി സഖ്യത്തിന്റെ സ്ട്രോക്കുകൾക്കു മുന്നിൽ സാനിയയും ബൊപ്പണ്ണയും തുടക്കം മുതൽ പതറി. ആദ്യ സെറ്റിൽ 5–0നു മുന്നിലെത്തിയ ശേഷം ആറാം ഗെയിമിൽ രണ്ടു സെറ്റ് പോയിന്റുകൾ രക്ഷപ്പെടുത്തി ബൊപ്പണ്ണ വലിയ നാണക്കേട് ഒഴിവാക്കി. എന്നാൽ ലൂസിയുടെ സർവിൽ സെറ്റ് 6–1ന് ചെക് സഖ്യത്തിനു സ്വന്തം. രണ്ടാം സെറ്റിൽ ഇന്ത്യ പൊരുതിയെങ്കിലും അടിയറവ് പറയേണ്ടി വന്നു

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×