ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ പിഎച്ച്ഡി വിദ്യാര്‍ഥിയായി ചരിത്രം കുറിച്ചിരിക്കുകയാണ് കോട്ടയംകാരി ഋതിഷ. കാലടി ശ്രീ ശങ്കര സംസ്‌കൃത സർവകലാശാലയുടെ സോഷ്യൽ വർക്ക് വിഭാഗത്തിലാണ് ഋതിഷ പിഎച്ച്ഡി പഠനത്തിന് പ്രവേശനം നേടിയത്. മുന്‍പ് യുജിസി നെറ്റ് ജെആര്‍എഫും ഋതിഷ കരസ്ഥമാക്കിയിരുന്നു. തന്റെ പിഎച്ച്ഡി വിശേഷങ്ങൾ അഴിമുഖവുമായി പങ്കുവെക്കുകയാണ് ഋതിഷ..rithisha
”എന്റെ നാട് കോട്ടയം ആണ്. നാട്ടിലാണ് ഡിഗ്രിയെല്ലാം പഠിച്ചത്. ഡിഗ്രിക്ക് ശേഷമാണ് ഞാൻ കാലടിയിലേക്ക് വരുന്നത്. കാലടിയിൽ MSW ആണ് ചെയ്തത്. MSW കോഴ്സ് ചെയ്ത് കഴിഞ്ഞ ശേഷം ഇവിടെ തന്നെ എം.എ സോഷ്യോളജിക്ക് ജോയിൻ ചെയ്യ്തിരുന്നു. എം.എ സോഷ്യോളജി ചെയ്തുകൊണ്ടിരിക്കുമ്പോളാണ് എനിക്ക് MSW-യിൽ ജെ.ആർ.എഫ് കിട്ടുന്നത്. അതുകൊണ്ട് തന്നെ ഇത് കിട്ടിയ സ്ഥിതിക്ക് MSW-ൽ പിഎച്ച്ഡി ചെയ്യാം എന്ന രീതിയിലാണ് നിൽക്കുന്നത്. എന്റെ വിഷയം ജൻഡർ ബേസ്ഡ് തന്നെയായിരുന്നു. എന്റെ പി.ജി ഡിസർട്ടേഷൻ ചെയ്ത സമയത്ത് എന്റെ എക്സ്റ്റേണൽ ആയിട്ട് വന്ന പ്രൊഫെസർ പറഞ്ഞിട്ടുണ്ടായിരുന്നു എന്റെ ഡിസർട്ടേഷൻ ടോപ്പിക്ക് പിഎച്ച്ഡിക്ക് ചെയ്യാൻ പറ്റുന്ന ഒരു ടോപ്പിക്ക് ആണ്, അതുകൊണ്ട് തന്നെ മാക്സിമം ശ്രമിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ പിഎച്ച്ഡിയിലേക്ക് തിരിയുന്നത്. എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും നമ്മുടെ ജൻഡർ ഐഡന്റിറ്റി കൊണ്ട് തരം താഴ്ത്തി കാണുന്ന ഒരുപാട് പേരുണ്ട്. വീട്ടിൽ വലിയ സപ്പോർട്ട് ഒന്നും ഇല്ലെങ്കിലും ‘അമ്മ ഇടക്ക് വിളിക്കാറുണ്ട്, വിശേഷങ്ങൾ ചോദിക്കാറുണ്ട്. പിഎച്ച്ഡി ലഭിച്ച ശേഷവും ‘അമ്മ വിളിച്ചിരുന്നു.”
ഋതിഷയുടെ യാത്ര ഒരു വിജയം തന്നെയാണ്. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്ന് തന്റെ സ്വപ്നം സ്വന്തമാക്കിയതിലൂടെ ഋതിഷ ഒരോരുത്തർക്കും ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്..rithisha
Rithisha has made history as Kerala’s first transgender PhD student