July 17, 2025 |

സമാധാന ചര്‍ച്ചകള്‍ക്കിടെ യുക്രെയ്‌നില്‍ ബോംബാക്രമണം തുടര്‍ന്ന് റഷ്യ; ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

ബാലിസ്റ്റിക് മിസൈലുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് റഷ്യ ഡോബ്രോപിലിയയെ ആക്രമിച്ചത്

ഉക്രെയിനെതിരായ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 14 പേര്‍, കുട്ടികള്‍ ഉള്‍പ്പെടെ 37 പേര്‍ക്ക് പരിക്ക്. ഉക്രെയിനിന്റെ കിഴക്കന്‍ പ്രദേശമായ ഡോബ്രോപിലിയയിലാണ് റഷ്യ മിസേല്‍, ഡ്രോണ്‍ ആക്രമണം നടത്തിയത്.

ബാലിസ്റ്റിക് മിസൈലുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് റഷ്യ ഡോബ്രോപിലിയയെ ആക്രമിച്ചത്. ആക്രമണത്തില്‍ എട്ട് ബഹുനില കെട്ടിടങ്ങളും 30 വാഹനങ്ങളും തകര്‍ന്നിരുന്നു.

ഭാഗീകമായി തകര്‍ന്ന കെട്ടിടങ്ങളുടെയും യുദ്ധത്തില്‍ നാശം സംഭവിച്ച അവശിഷ്ടങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടേയും ചിത്രങ്ങള്‍ യുക്രെയിന്‍ പുറത്ത് വിട്ടിരുന്നു.

വടക്ക് കിഴക്കന്‍ മേഖലയിലെ ഖാര്‍കിവ് നേഖലയില്‍ നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

”റഷ്യയുടെ ലക്ഷ്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ആക്രമണത്തില്‍ നിന്നും മനസിലാകുന്നു. അതിനാല്‍, ഐളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും, വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. യുദ്ധം ചെയ്യാന്‍ പുടിനെ സഹായിക്കുന്ന എല്ലാ കാര്യങ്ങളും തകര്‍ക്കാന്‍ നമുക്ക് കഴിയണം.” യുക്രെയിന്‍ പ്രസിഡന്റ് വഌഡിമര്‍ സെലന്‍സ്‌കി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

യുക്രെയിനുമായുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇതിന് ശേഷമാണ് റഷ്യ യുക്രെയിനിന്റെ ഊര്‍ജ, വാതക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആദ്യത്തെ മിസൈലാക്രമണമായിരുന്നു ഇത്. യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈവില്‍ സമ്മര്‍ദം ചെലുത്തി.

അമേരിക്കയുടെ സൈനിക സഹായവും, രഹസ്യാന്വേഷണവും നിര്‍ത്തലാക്കിയത് യുക്രെയിനിന്റെ വ്യോമ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുമെന്ന് സൈനിക വിശകലന വിദഗ്ധര്‍ വ്യക്തമാക്കുന്നു. കാരണം യുക്രെയിന് മിസൈല്‍ ശക്തി കുറവും ആക്രമണങ്ങള്‍ ഫലപ്രദമായി ട്രാക്ക് ചെയ്യാന്‍ പരിനിതികളുമുണ്ട്.

ഖാര്‍കിവ് മേഖലയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

രണ്ട് ഇസ്‌കാന്‍ഡര്‍-എം ബാലിസ്റ്റിക് മിസൈലുകളും, ഒരു ഇസ്‌കാന്‍ഡര്‍- കെ ക്രൂയിസ് മിസൈലും, 145 ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ഒറ്റ രാത്രികൊണ്ടാ യുക്രെയിനെ തകര്‍ത്തതെന്ന് സൈന്യം അറിയിച്ചു.

content summary; Russia Bombs Ukraine During Peace Talks, 14 Killed in New Attacks

Leave a Reply

Your email address will not be published. Required fields are marked *

×