രണ്ട് മാസത്തിലേറെയായി മഞ്ഞുമൂടിയ കടലിൽ, ഊതിവീർപ്പിക്കാവുന്ന ബോട്ടിൽ കുടുങ്ങിക്കിടന്ന റഷ്യക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു, എന്നാൽ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹോദരനും, അനന്തരവനും മരണപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. Russian man survives 66 days adrift on inflatable boat
100kg ഭാരമുള്ളതിനാലാവാം മിഖായേൽ പിച്ചുഗിന് അതിജീവിക്കാൻ സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. എന്നാൽ തിങ്കളാഴ്‌ച അദ്ദേഹത്തെ കണ്ടെത്തുമ്പോൾ 50 കിലോഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Russian man survives 66 days adrift on inflatable boat
പിച്ചുഗിനും, സഹോദരനും അവരുടെ 15 വയസ്സുള്ള അനന്തരവനുമായി ഓഗസ്റ്റ് 9 നാണ് കിഴക്കൻ ഖബറോവ്സ്ക് മേഖലയിൽ നിന്ന് സഖാലിൻ ദ്വീപിലേക്ക് ഒരു കാറ്റമരനിൽ യാത്രതിരിച്ചത്.
തിങ്കളാഴ്‌ച രാത്രി 10 മണിയോടെ ബോട്ട് അതിൻ്റെ ആരംഭ സ്ഥലത്ത് നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെ ഒഖോത്‌സ്‌ക് കടലിൽ എത്തിയിരുന്നു. അതിന് ശേഷം അവർ ഒരു മത്സ്യബന്ധന ബോട്ടിനെ മറികടന്ന് പോയി, ഇതു കഴിഞ്ഞ് 66 ദിവസങ്ങൾക്ക് ശേഷം ഇപ്പോഴാണ് അവരെ കണ്ടെത്തുന്നത്.
ഒരു താടിക്കാരൻ ലൈഫ് ജാക്കറ്റിൽ പൊങ്ങിക്കിടക്കാൻ പാടുപെടുന്നതും ശബ്ദമുണ്ടാക്കുന്നതും കേട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ ഒരു കയർ എറിഞ്ഞു കൊടുത്തത്. ഭാഗ്യവശാൽ അയാൾക്ക് കയറിൽ പിടിക്കാൻ സാധിച്ചു.
RIA നോവോസ്റ്റി വാർത്താ ഏജൻസിയാണ് രക്ഷപ്പെട്ടയാളുടെ പേര് പുറത്തു വിട്ടത്. പിച്ചുഗിന്റെ സഹോദരൻ സെർജി (49), അനന്തരവൻ ഇല്യ (15) എന്നിവരുടെ മൃതദേഹങ്ങൾ അപ്പോഴും ബോട്ടിലുണ്ടായിരുന്നു.
കാണാതായി ഏതാനും ദിവസങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തകർ മൂവർക്കും വേണ്ടി ഹെലികോപ്റ്ററും വിമാനവും തുടങ്ങിയ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു, ബോട്ട് ഒഴുക്കിൽ പെട്ടതാവാമെന്നായിരുന്നു അവരുടെ സംശയം.
“ഇത് വളരെ അത്ഭുതകരമായി തോന്നുന്നു, രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മാത്രമാണ് കരുതിയിരുന്നത് പിച്ചുഗിൻ്റെ ഭാര്യ യെകാറ്റെറിന പറഞ്ഞു:
ഏകദേശം 100 കിലോ ഭാരമുള്ളതിനാലാവാം തന്റെ ഭർത്താവ് രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു, എന്നാൽ പിച്ചുഗിനെ കണ്ടെത്തുമ്പോൾ അയാളുടെ ഭാരം 50 കിലോ മാത്രമായിരുന്നു.
മത്സ്യബന്ധന ബോട്ടുകാരാണ് പിച്ചുഗിനെ മഗദാൻ നഗരത്തിലേക്ക് കൊണ്ടുവന്നത്, അവിടെ വച്ച് സ്ട്രെച്ചറിൽ കയറ്റിയ ഉടനെ അദ്ദേഹം ബോധരഹിതനാവുകയായിരുന്നു.
അദ്ദേഹത്തിൻ്റെ അവസ്ഥ കുറച്ച് അപകടകരനമാണ്, ഹൈപ്പോതെർമിയ ബാധിച്ചിരിക്കാൻ സാധ്യതയുള്ളതായുണ്ട്. റീജിയണൽ ഹോസ്പിറ്റലിലെ ചീഫ് ഡോക്ടർ യൂറി ലെഡ്‌നെവ് RIA നോവോസ്റ്റിയോട് പറഞ്ഞു.
മത്സ്യബന്ധന ബോട്ട് തന്നെയാണ് മൃതദേഹങ്ങളും വായു നിറച്ച ബോട്ടും തിരികെ കൊണ്ടുവന്നത്, അത് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
പിച്ചുഗിനെതിരെ ക്രിമിനൽ കുറ്റം ചുമത്താനും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുമുള്ള സാധ്യതയുണ്ട്, സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ട്രാൻസ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്തംബർ ആദ്യം തൻ്റെ അനന്തരവൻ മരിച്ചുവെന്ന് പിച്ചുഗിൻ മത്സ്യത്തൊഴിലാളികളോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, അതിനുശേഷം സഹോദരങ്ങൾ മൂന്നാഴ്ചയോളം ബോട്ടിൽ ഒരുമിച്ച് ചെലവഴിച്ചു.
ഇത്രയും നേരം ഇരുന്നതിനാൽ അവർക്ക് ക്ഷീണം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു, അതുകൊണ്ടുതന്നെ സഹോദരൻ സ്വയം ദേഹം കഴുകാൻ ശ്രമിക്കുന്നതിനിടെ മഞ്ഞുമൂടിയ വെള്ളത്തിൽ വീണു. പിച്ചുഗിൻ അവനെ തിരിച്ച് കയറ്റിയെങ്കിലും താമസിയാതെ അദ്ദേഹം മരിക്കുകയായിരുന്നു.
തിരമാലകളിൽ വീഴാതിരിക്കാൻ പിച്ചുഗിൻ തൻ്റെ സഹോദരൻ്റെയും മരുമകൻ്റെയും മൃതദേഹങ്ങൾ ബോട്ടിൽ കെട്ടിയിട്ടു.ആരുടെയെങ്കിലും ശ്രദ്ധ ആകർഷിക്കുന്നതിനായി അവരുടെ ലൈഫ് ജാക്കറ്റുകൾ ബോട്ടിൻ്റെ സൈഡിൽ തൂക്കിയിടുകയും ചെയ്തു.
പിച്ചുഗിന്റെ സഹോദരനും അനന്തരവനും സൈബീരിയയിലെ ഉലാൻ-ഉഡെയിൽ നിന്നുള്ളവരായിരുന്നു, എന്നാൽ മിഖായേൽ പിച്ചുഗിൻ സഖാലിനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആളായിരുന്നു.
പിച്ചുഗിൻ സഹോദരനെയും മരുമകനെയും തന്റെ സ്ഥലം സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു, അവർ തിമിംഗലങ്ങളെ കാണാൻ ഒരു കടൽ യാത്ര ആസൂത്രണം ചെയ്തിരുന്നു, അങ്ങനെയാണ് യാത്ര പുറപ്പെട്ടത്. ബന്ധുക്കൾ പറയുന്നു.
Content Summary; Russian man survives 66 days adrift on inflatable boat