രാജ്യത്ത് എല്ലാ വര്‍ഷവും റോഡ് സുരക്ഷ പാലിക്കാത്തതിനാല്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. സര്‍ക്കാര്‍ ഇതിനുള്ള ബോധവല്‍ക്കരണത്തിനായി തന്നെ ധാരാളം പണം മുടക്കുന്നുമുണ്ട്. ക്രിക്കറ്റ് ഇതാഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ട് ചെറുപ്പക്കാരെ ഹെല്‍മെറ്റ് വയ്ക്കാന്‍ ഉപദേശിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കാറില്‍ പോകുമ്പോള്‍ കാര്‍ നിര്‍ത്തിയാണ് ചെറുപ്പക്കാരോട് ഹെല്‍മെറ്റ് ധരിക്കാന്‍ ഉപദേശിച്ചത്. സച്ചിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കില്ലെന്ന് തനിക്ക് വാക്ക് തരണമെന്ന് സച്ചിന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചെറുപ്പക്കാര്‍ സച്ചിന് വാക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. സച്ചിന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടത്.
ഒരു സ്ത്രീയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്ന മറ്റൊരാളോടും സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്.
Helmet Dalo!! Road safety should be the highest priority for everyone. Please don’t ride without a helmet. pic.twitter.com/xjgXzjKwQj
— sachin tendulkar (@sachin_rt) April 9, 2017