സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി അനധികൃതമായി ഐഡന്റിറ്റി മാറ്റി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശിലെ പൗരനാണെന്ന് മുംബൈ പോലിസിന്റെ വെളിപ്പെടുത്തല്‍.
”അടിസ്ഥാനപരമായി, പ്രതി ബംഗ്ലാദേശ് സ്വദേശിയാണ്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച പ്രതി അയാളുടെ പേര് മാറ്റുകയായിരുന്നു. വിജയ് ദാസ് എന്നതാണ് പ്രതി ഇപ്പോള്‍ ഉപയോഗിക്കുന്ന പേര്.” സോണ്‍ 9 ഡിസിപിയായ ദീക്ഷിത് ഗെഡം പറഞ്ഞു.
30 വയസുള്ള പ്രതി അഞ്ചോ, ആറോ മാസങ്ങള്‍ക്ക് മുന്‍പാണ് മുംബൈയില്‍ എത്തിയത് എന്നും, തുടക്കത്തില്‍ അയാള്‍ മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇക്കാലങ്ങളില്‍ ഹൗസ് കീപ്പറായാണ് അയാള്‍ ജോലി ചെയ്തിരുന്നത്.
പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചും, ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലിസ് വ്യക്തമാക്കി.
content summary; Saif Ali Khan Attack Case: Accused allegedly from Bangladesh; entered India illegally, changed identity