June 14, 2026 |
Avatar
Share on

അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയില്‍ സൈന നെഹ്‌വാള്‍

അഴിമുഖം പ്രതിനിധി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയില്‍(ഐഒസി) ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗത്തിലാണ് സൈനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഒസി തലവന്‍ തോമസ് ബാച്ചാണ് ഔദ്യോഗികമായി വിവരം അറിയിച്ചിരിക്കുന്നത്. അത്‌ലെറ്റ്‌സ് കമ്മീഷന് 19 അംഗങ്ങളാണുള്ളത്. അമേരിക്കന്‍ ഐസ്‌ഹോക്കി താരം ആഞ്ചല റുഗെരിയോ-യാണ് അത്‌ലെറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷ. കമ്മീഷന്റെ അടുത്ത മീറ്റിംഗ് നവംബര്‍ ആറാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്. സൈനയുടെ പിതാവ് ഹര്‍വര്‍ സിങ്ങ് വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഞാന്‍ ശരിക്കും വികാരഭരിതനയായി. അവളെ […]

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയില്‍(ഐഒസി) ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗത്തിലാണ് സൈനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഒസി തലവന്‍ തോമസ് ബാച്ചാണ് ഔദ്യോഗികമായി വിവരം അറിയിച്ചിരിക്കുന്നത്.

അത്‌ലെറ്റ്‌സ് കമ്മീഷന് 19 അംഗങ്ങളാണുള്ളത്. അമേരിക്കന്‍ ഐസ്‌ഹോക്കി താരം ആഞ്ചല റുഗെരിയോ-യാണ് അത്‌ലെറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷ. കമ്മീഷന്റെ അടുത്ത മീറ്റിംഗ് നവംബര്‍ ആറാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.

സൈനയുടെ പിതാവ് ഹര്‍വര്‍ സിങ്ങ് വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഞാന്‍ ശരിക്കും വികാരഭരിതനയായി. അവളെ ഐഒസിയുടെ ഭാഗമാകിയതില്‍ അഭിമാനമുണ്ട്. അവളെ കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍(ഐഒസി) കരുതുന്നുണ്ടാവും. ഏതായാലും അവളെക്കുറിച്ച് അഭിമാനമുണ്ട്.’

Leave a Reply

Your email address will not be published. Required fields are marked *

×