June 15, 2026 |
Share on

ലഡാക്കിലെ അതിശൈത്യത്തില്‍ നവാഗത സംവിധായകന്‍ സാജന്‍ കുര്യന്‍ മരിച്ചു

അഴിമുഖം പ്രതിനിധി നവാഗത സംവിധായകന്‍ സാജന്‍ കുര്യന് (സാജന്‍ സമായ) ഷൂട്ടിംഗിനിടയില്‍ അന്ത്യം. ലഡാക്കിലെ അതിശൈത്യത്തെ തുടര്‍ന്നു തളര്‍ന്നുവീണ സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഷൈന്‍ ടോം ചാക്കോ നായകനായ ബിബ്ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സാജനെ മരണം കൊണ്ടുപോകുന്നത്. മരണസമയത്ത് ഷൈന്‍ ടോം ചാക്കോ ഒപ്പം ഉണ്ടായിരുന്നു. സാജന്റെ തന്നെ നോവലിന്റെ ചലചിത്രാവിഷ്‌കാരമായിരുന്നു ബിബ്ലിയോ. അടുത്തകാലത്താണ് ഈ നോവല്‍ പ്രകാശനം ചെയ്തത്. ലഡാക്കിലെ മൈനസ് 24 ഡിഗ്രിയിലായിരുന്നു ഷൂട്ടിംഗ്. തണുപ്പ് താങ്ങാനാകാതെ തളര്‍ന്നു വീണ സാജനെ […]

അഴിമുഖം പ്രതിനിധി

നവാഗത സംവിധായകന്‍ സാജന്‍ കുര്യന് (സാജന്‍ സമായ) ഷൂട്ടിംഗിനിടയില്‍ അന്ത്യം. ലഡാക്കിലെ അതിശൈത്യത്തെ തുടര്‍ന്നു തളര്‍ന്നുവീണ സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഷൈന്‍ ടോം ചാക്കോ നായകനായ ബിബ്ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സാജനെ മരണം കൊണ്ടുപോകുന്നത്. മരണസമയത്ത് ഷൈന്‍ ടോം ചാക്കോ ഒപ്പം ഉണ്ടായിരുന്നു. സാജന്റെ തന്നെ നോവലിന്റെ ചലചിത്രാവിഷ്‌കാരമായിരുന്നു ബിബ്ലിയോ. അടുത്തകാലത്താണ് ഈ നോവല്‍ പ്രകാശനം ചെയ്തത്.

ലഡാക്കിലെ മൈനസ് 24 ഡിഗ്രിയിലായിരുന്നു ഷൂട്ടിംഗ്. തണുപ്പ് താങ്ങാനാകാതെ തളര്‍ന്നു വീണ സാജനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലായിരുന്നു. 

തൃശൂര്‍ സ്വദേശിയായ സാജന്‍ ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×