June 19, 2026 |
Share on

ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജിന് ജാമ്യം

ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനും കൂട്ടു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും എല്ലാ ശനിയാഴ്ചയും സിബിഐയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നും ഉപാധികളുണ്ട്. സലീം രാജ് അടക്കം ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ സിബിഐ എതിര്‍ത്തിരുന്നു. ഉന്നത ബന്ധങ്ങളുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ അഭിഭാഷകന്‍ […]

ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനും കൂട്ടു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും എല്ലാ ശനിയാഴ്ചയും സിബിഐയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നും ഉപാധികളുണ്ട്. സലീം രാജ് അടക്കം ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ സിബിഐ എതിര്‍ത്തിരുന്നു. ഉന്നത ബന്ധങ്ങളുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×