June 14, 2026 |
Share on

ഡല്‍ഹിയില്‍ ജനക്കൂട്ടം ഉപ്പ് ചാക്കുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു-വീഡിയോ

അഴിമുഖം പ്രതിനിധി രാജ്യത്ത് ഉപ്പിന് വലിയ ക്ഷാമം നേരിടുകയാണെന്നും ഉപ്പ് വില കുത്തനെ കൂടുമെന്നുമുള്ള ആശങ്കകള്‍ ശക്തമായിരിക്കുന്നു. അതേസമയം ഇത് വ്യാജ പ്രചരണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതിനിടയില്‍ ഡല്‍ഹിയിലെ സീലംപൂരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൌണില്‍ നിന്നു ഉപ്പ് ചാക്കുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പുറത്തു വന്നു. പോലീസ് ജനക്കൂട്ടത്തെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്കിടയില്‍ ഉപ്പ് വിലയും ലഭ്യതക്കുറവും സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ യു […]

അഴിമുഖം പ്രതിനിധി

രാജ്യത്ത് ഉപ്പിന് വലിയ ക്ഷാമം നേരിടുകയാണെന്നും ഉപ്പ് വില കുത്തനെ കൂടുമെന്നുമുള്ള ആശങ്കകള്‍ ശക്തമായിരിക്കുന്നു. അതേസമയം ഇത് വ്യാജ പ്രചരണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതിനിടയില്‍ ഡല്‍ഹിയിലെ സീലംപൂരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൌണില്‍ നിന്നു ഉപ്പ് ചാക്കുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പുറത്തു വന്നു. പോലീസ് ജനക്കൂട്ടത്തെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്കിടയില്‍ ഉപ്പ് വിലയും ലഭ്യതക്കുറവും സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ യു പി സര്‍ക്കാര്‍ തയ്യാറാവണമെന്നും രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിന്‍റെ നടപടിയില്‍ ജനങ്ങള്‍ വലയുന്നതിന്‍റെ ഇടയിലാണ് ഇത് സംബന്ധിച്ച് ആശങ്ക ശക്തമായിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×