June 05, 2026 |
Share on

സെക്സി ദുര്‍ഗ്ഗ സംവിധായകന്‍ സനല്‍ കുമാര്‍ കുമാര്‍ ശശിധരനുമായുള്ള അഭിമുഖം/വീഡിയോ

ചിത്രം റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ നേടി

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത പരീക്ഷണ ചിത്രം സെക്‌സി ദുര്‍ഗയ്ക്ക് റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗര്‍. ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളില്‍ നിന്നാണ് സെക്‌സി ദുര്‍ഗ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാള ചിത്രം റോട്ടര്‍ഡാം മേളയുടെ മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഒഴിവുദിവസത്തെ കളിക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്സി ദുര്‍ഗ. ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നമ്മുടെ കപട സദാചാരത്തെ ചോദ്യം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ മൂല്യങ്ങളെയും പ്രശ്നവത്ക്കരിക്കുന്നുണ്ട്.

റോട്ടര്‍ഡാം ചലച്ചിത്രമേളയുടെ ഭാഗമായി സനല്‍ കുമാറുമായി നടത്തിയ ‘ടൈഗര്‍ ടോക്ക്’ അഭിമുഖത്തിന്റെ വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×