June 06, 2026 |

ജാഫ്‌നയില്‍ ഒരു സ്റ്റേഡിയം വേണം; മോദിയോട് സഹായം ചോദിച്ച് ജയസൂര്യ

നിലവിൽ ശ്രീലങ്കയുടെ ഫസ്റ്റ് ക്ലാസ് സർക്യൂട്ടിൽ ജാഫ്‌നയിൽ നിന്നുള്ള ക്രിക്കറ്റ് ടീമുകൾ ഒന്നും തന്നെയില്ല

നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ജാഫ്‌നയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവിശ്യം മുന്നോട്ട് വച്ച് സനത് ജയസൂര്യ. ഞായറാഴ്ച്ച കൊളംബോയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് 1996 ലെ ലോകകപ്പ് ജേതാവായ ജോതാവായ ഓപ്പണർ സനത് ജയസൂര്യ ജാഫ്‌നയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടിയത്.Jayasuriya Asks Modi for Jaffna Cricket Stadium

”ജാഫ്‌നയിൽ ധാരാളം കഴിവുള്ള ക്രിക്കറ്റ് താരങ്ങളുണ്ട്, അതിനാൽ ജാഫ്‌നയിൽ ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ സഹായിക്കുമോ എന്ന് ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. അദ്ദേഹം, ടീമുമായുള്ള ചർച്ചയ്ക്ക് ശേഷം ഉടനെ അറിയിക്കാമെന്ന് വ്യക്തമാക്കി.” നിലവിൽ ശ്രീലങ്കയുടെ ക്രിക്കറ്റ് പരിശീലകനായ സനത് വ്യക്തമാക്കി.

അരവിന്ദ ഡി സൽവ, ചാമിന്ദ വാസ്, മർവൻ അട്ടപ്പട്ടു എന്നിവരുൾപ്പെടുന്ന ശ്രീലങ്കയുടെ ലോകകപ്പ് ജേതാക്കളിൽ ഒരാൾ കൂടിയാണ് സനത്.

2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കൊപ്പം കൊ ഹോസ്റ്റ് ചെയ്യാൻ ശ്രീലങ്കയ്ക്ക് ഐസിസി അനുമതി നൽകിയിരുന്നു, അന്ന് മുതൽ ശ്രീലങ്കൻ സർക്കാരും ശ്രീലങ്കന്ഡ ക്രിക്കറ്റ് സംഘടന എസ്എൽസിലും പുതിയ സ്റ്റേഡിയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ രാജ്യം ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സ്റ്റേഡിയം നിർമ്മിക്കുന്നത് ശ്രീലങ്കയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സനത് സമ്മതിക്കുന്നു.

”സ്റ്റേഡിയം നിർമ്മിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു രാജ്യം എന്ന നിലയിൽ ജാഫ്‌ന പ്രവിശ്യയിൽ ജില്ലാ തലത്തിൽ പരിശീലകരെ നിയമിച്ചുകൊണ്ട് ഒരു സംവിധാനം തുടങ്ങിവയ്ക്കാൻ മാത്രമാണ് കഴിഞ്ഞത്. ജാഫ്‌നയിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സ്‌കൂളുകളുണ്ട്. ക്രിക്കറ്റുമായി സംബന്ധിച്ച് ഒരു സംസ്‌കാരം തന്നെ അവിടെയുണ്ട്. എന്നാൽ ഈ കഴിവുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് താരങ്ങളുമായി കൂടുതൽ ബന്ധം പുലർത്തേണ്ടതുണ്ട്, അതിന് ഇന്ത്യയുടെ സഹായം ആവിശ്യമാണ്.” സനത് പറഞ്ഞു.

നിലവിൽ ശ്രീലങ്കയുടെ ഫസ്റ്റ് ക്ലാസ് സർക്യൂട്ടിൽ ജാഫ്‌നയിൽ നിന്നുള്ള ക്രിക്കറ്റ് ടീമുകൾ ഒന്നും തന്നെയില്ല, എന്നിരുന്നാലും മുത്തയ്യ മുരളീധരൻ പോലുള്ള നിരവധി കളിക്കാർ ശ്രീലങ്കയെ പ്രതിനിധീകരിക്കുന്നുണ്ട്.

ശ്രീലങ്കയുടെ തെക്ക് ഭാഗത്താണ് കൊളംബോ ഹംബൻടോട്ട. ദംബുള്ള, പല്ലെകെലെ, മൈതാനങ്ങളുള്ളത്, എന്നാൽ വടക്ക് ഭാഗത്ത് ഇത്തരത്തിലൊന്നില്ല. തെക്കും വടക്കുമുള്ള ആളുകളെ തമ്മിൽ ബന്ധിപ്പിക്കേണ്ടത് അത്യവശ്യമാണ്, അതിനുള്ള ഏറ്റവും നല്ല മാർഗം കായിക വിനോദങ്ങളാണ്. അതിനായി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ജാഫ്‌നയിൽ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കാൻ കഴിയുമെങ്കിൽ, അത് ആളുകളെ കൂടുതൽ ബന്ധിപ്പിക്കാൻ സഹായിക്കും. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയുടെ തലസ്ഥാനമായ ജാഫ്‌നയ്ക്ക് കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

1980കളിൽ ശ്രീലങ്കൻ സർക്കാരിനെതിരെ ദീർഘകാല ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരുന്ന വിഘടനവാദികളായിരുന്ന ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഗ(എൽടിടിഇ)ത്തിന്റെ താവളമായിരുന്നു ജാഫ്‌ന. അന്ന് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് ഇന്ത്യ ഒരു സമാധാനസേനയെ വിന്യസിച്ചിരുന്നു.

”ജാഫ്‌നയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം വരുന്നതിനുള്ള കൃത്യമായ സമയം ഇതാണ്. അവിടെ ആളുകൾ ഉത്സാഹഭരിതരാണ്. മറ്റു ശ്രീലങ്കക്കാരെ പോലെ അവരും കായികപ്രേമികളായ ഒരു കൂട്ടം ജനങ്ങളാണ്. അതുകൊണ്ട് തന്നെ അവർക്കും അവസരങ്ങൾ നൽകേണ്ടതുണ്ട്, ഞാൻ ഈ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള കാരണവും അത് തന്നെയാണ്.” സനത് ജയസൂര്യ വ്യക്തമാക്കി.

മുൻപ്, ഹമ്പന്തോഡയിൽ മഹിന്ദ രാജപക്‌സെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ചൈന ശ്രീലങ്കയെ സഹായിച്ചിരുന്നു.Jayasuriya Asks Modi for Jaffna Cricket Stadium

Content summary; Sanath Jayasuriya Urges PM Modi to Help Build an International Cricket Stadium in Jaffna

Leave a Reply

Your email address will not be published. Required fields are marked *

×