July 11, 2026 |
Share on

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് നേരെ മണല്‍മാഫിയ ആക്രമണം

സംസ്ഥാനത്തെ മണല്‍മാഫിയയുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് നേരെയാണ് ഏറ്റവും ഒടുവില്‍ ആക്രമണം നടന്നത്. തലശ്ശേരി ചാല കടപ്പുറത്ത് മണല്‍കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് മണല്‍ മാഫിയയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും എസ്‌ഐയെ വെളിയിലേക്ക് എറിഞ്ഞ സംഭവം നടന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മൂസയ്ക്ക് നേരെ ആക്രമണം നടക്കുന്നത്. മേയ് 16ന് നടന്ന […]

സംസ്ഥാനത്തെ മണല്‍മാഫിയയുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് നേരെയാണ് ഏറ്റവും ഒടുവില്‍ ആക്രമണം നടന്നത്. തലശ്ശേരി ചാല കടപ്പുറത്ത് മണല്‍കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് മണല്‍ മാഫിയയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും എസ്‌ഐയെ വെളിയിലേക്ക് എറിഞ്ഞ സംഭവം നടന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മൂസയ്ക്ക് നേരെ ആക്രമണം നടക്കുന്നത്. മേയ് 16ന് നടന്ന സംഭവത്തില്‍ എസ്‌ഐ രാജന് ഗുരുതരമായി പരിക്കേറ്റെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് മണല്‍മാഫിയയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×