27 വര്‍ഷമായി തുടരുന്ന നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി. സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഗുജറാത്ത് പോര്‍ബന്തര്‍ കോടതി കണ്ടെത്തി. 1997 ലെ കസ്റ്റഡി മര്‍ദനക്കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനല്ലെന്ന് പോര്‍ബന്തറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യയാണ് വിധി പ്രസ്താവം നടത്തിയത്. Sanjiv Bhatt acquitted by Gujarat court
1990 ല്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996 ല്‍ പലന്‍പൂരിലെ അഭിഭാഷന്റെ വാഹനത്തില്‍ ലഹരി ഒളിപ്പിച്ചുവെന്ന കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. നിലവില്‍ രാജ്‌കോട്ട് ജയിലില്‍ തടവുശിക്ഷ അനുഭവിച്ച് വരികയാണ് ഭട്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 330 (കുറ്റസമ്മതം നടത്താന്‍ ഉപദ്രവിക്കുക) 324(മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് മുറിപ്പെടുത്തുക) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ഭട്ടിനെതിരെ കേസെടുത്തിരുന്നത്.
വൈഷ്ണാനി കസ്റ്റഡി മരണം
1990 ലെ എല്‍കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെ തുടര്‍ന്ന് ജാംനഗര്‍ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 150 ഓളം പേര്‍ അറസ്റ്റിലായിരുന്നു. അതില്‍ ഒരാളായിരുന്നു പ്രഭുദാസ് വൈഷ്ണാനി. കസ്റ്റഡിയിലിരിക്കെ അദ്ദേഹം കൊല്ലപ്പെട്ടു. കസ്റ്റഡിയിലെ പീഡനമരണമാണെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും ഹൈക്കോടതിയുടെ സ്റ്റേയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. 2011 ലാണ് സ്റ്റേ നീക്കം ചെയ്ത് വിചാരണ പുനഃരാരംഭിച്ചത്. 2019 ജൂണില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചു. ജാംനഗറില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടും മറ്റ് ആറ് പോലീസുകാരും വൈഷ്ണാനിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലായിരുന്നു വിധി. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 10 ദിവസത്തിനു ശേഷമാണ് യുവാവ് മരിച്ചതെങ്കിലും കസ്റ്റഡി പീഡനമാണ് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.
ഭട്ടിനെതിരായ ഭരണകൂടഭീകരത
ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ഐപിഎസുകാരനാണ് സഞ്ജീവ് ഭട്ട്. മോദി-അമിത്ഷാ കൂട്ടുകെട്ടിനെയും ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ, ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശബ്ദിച്ചിരുന്ന ആളായിരുന്നു ഭട്ട്. ഇതോടെയാണ് സഞ്ജീവ് ഭട്ടിനെതിരായ കേസുകള്‍ സജീവമായത്. ഭട്ടിനൊപ്പം സേനയിലെത്തിയവര്‍ക്ക് 2007 ല്‍ ഉയര്‍ന്ന സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സഞ്ജീവ് ഭട്ടിന് എസ്പി റാങ്കില്‍ തുടരേണ്ടി വന്നു. ജോലി നഷ്ടപ്പെട്ട ഭട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുമ്പോഴും പുതിയ കേസുകള്‍ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.Sanjiv Bhatt acquitted by Gujarat court
Content Summary: Sanjiv Bhatt acquitted by Gujarat court
Gujarath court Sanjiv Bhatt Narendra modi vajpai latest news national news top news Gujarat riots