July 07, 2026 |
Share on

നൂറുകണക്കിന് പുതിയ ഇമോജികളുമായി ആപ്പിള്‍

ഐഓഎസിന്റെ ഡവലപ്പര്‍ ബീറ്റാ പതിപ്പിലും പബ്ലിക്ക് ബീറ്റാ പതിപ്പിലും അടുത്തയാഴ്ച തന്നെ പുതിയ ഇമോജികള്‍ എത്തും

നൂറുകണക്കിന് പുതിയ ഇമോജികളുമായി ആപ്പിള്‍. ലിംഗ വ്യത്യാസമില്ലാത്ത ചിത്രങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ തുടങ്ങിയ ഇമോജികളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂണികോഡ് 10-ല്‍ അധിഷ്ടിതമായി നിര്‍മ്മിച്ച ഈ ഇമോജികള്‍ ഐഓഎസ് 11.1 ലാണ് ഉള്‍പ്പെടുത്തുക.

ഐഓഎസിന്റെ ഡവലപ്പര്‍ ബീറ്റാ പതിപ്പിലും പബ്ലിക്ക് ബീറ്റാ പതിപ്പിലും അടുത്തയാഴ്ച തന്നെ പുതിയ ഇമോജികള്‍ എത്തും. എന്നാല്‍ ഐഓഎസ് 11.1, മാക് ഓഎസ് 11.1 , വാച്ച് ഓഎസ് 11.1 പതിപ്പുകള്‍ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

വേള്‍ഡ് ഇമോജി ഡേ-യില്‍ അവതരിപ്പിച്ച ഹിജാബ് ധരിച്ച സ്ത്രീ, താടിക്കാരന്‍, മുലയൂട്ടുന്ന സ്ത്രീ, സൂംബി, ധ്യാനിക്കുന്നയാള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ ഇമോജികളും 11.1 പതിപ്പിനൊപ്പം അവതരിപ്പിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/DZ94mX

Leave a Reply

Your email address will not be published. Required fields are marked *

×